×
login
മഴ മാറി, വെള്ളപ്പൊക്കം നീങ്ങിയില്ല; മണ്‍റോത്തുരുത്തുകാര്‍ ദുരിതക്കയത്തില്‍ തന്നെ

വരള്‍ച്ചയിലും വെള്ളപ്പൊക്കമുണ്ടാക്കുന്ന വേലിയേറ്റമാണ്. കേരളത്തില്‍ ഇത്തരത്തിലൊരു ദുരിതം പേറുന്ന ജനത വേറെയില്ല. വേലിയേറ്റത്തിന്റെ ദുരിതത്തിലാണ് മണ്‍റോതുരുത്ത് നിവാസികളിപ്പോള്‍.

വേലിയേറ്റത്തെ തുടര്‍ന്ന് മണ്‍ട്രോതുരുത്ത് പെരുങ്ങാലം ഭാഗത്ത് വെള്ളം കയറിയപ്പോള്‍

ശാസ്താംകോട്ട: ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സര്‍വ്വതും ഇട്ടെറിഞ്ഞ് ദുരിതാശ്വാസക്യാമ്പില്‍ അഭയം തേടിയ മണ്‍റോത്തുരുത്ത് നിവാസികള്‍ സമാധാനത്തോടെ തിരികെ വീടുകളില്‍ എത്തിയെങ്കിലും ദുരിതം അവരെ പിന്‍തുടരുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ രൂക്ഷമായ വേലിയേറ്റം തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വീണ്ടും വെള്ളത്തിലായി.

തൊഴിലില്ലായ്മക്കും വറുതിക്കും അപ്പുറം നീറുന്ന ദുരിതത്തില്‍ നിന്നും കരകയറ്റണമെന്ന് മാത്രമാണ് മണ്‍റോതുരുത്തുകാര്‍ക്ക് പറയാനുള്ളത്. വരള്‍ച്ചയിലും വെള്ളപ്പൊക്കമുണ്ടാക്കുന്ന വേലിയേറ്റമാണ്. കേരളത്തില്‍ ഇത്തരത്തിലൊരു ദുരിതം പേറുന്ന ജനത വേറെയില്ല. വേലിയേറ്റത്തിന്റെ ദുരിതത്തിലാണ് മണ്‍റോതുരുത്ത് നിവാസികളിപ്പോള്‍.  

വേലിയേറ്റം മൂലം വീടുകളില്‍ വെള്ളം കയറി താമസിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ മണ്‍ട്രോതുരുത്തിലെ കാലാവസ്ഥാ വ്യതിയാനം പഠനവിധേയമാക്കണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബുദ്ധിമുട്ടുകള്‍ പതിവായതോടെ പലരും കിട്ടുന്ന വിലയ്ക്ക് വസ്തു വിറ്റ് തുരുത്തിന് പുറത്തേക്ക് താമസം മാറുന്ന സ്ഥിതിയുണ്ട്. ടികെഎം ആര്‍ട്‌സ് കോളേജിന്റെ സഹകരണത്തോടെ താഴ്ന്ന് പോകാത്ത വീടുകളുടെ നിര്‍മാണം തുടങ്ങിയെങ്കിലും അതൊന്നും ജനകീയമായിട്ടില്ല.


ബുദ്ധിമുട്ടുകളെയാകെ മറികടക്കാന്‍ ടൂറിസത്തെ മുറുകെ പിടിക്കുകയാണ് തുരുത്തിലെ ജനങ്ങള്‍. അഷ്ടമുടിക്കായലും കല്ലടയാറും അതിരിടുന്ന മണ്‍റോതുരുത്ത് നിറയെ ചെറുതോടുകളാണ്. ഈ കൈതോടുകളിലൂടെ കൊതുമ്പുവള്ളങ്ങളിലാണ് ഇവിടുത്തെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുന്നതും ആവശ്യങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതും. ഇതിനെ അതേ പടി സഞ്ചാരികള്‍ക്കായും തുരുത്ത് തുറന്ന് നല്‍കി.  

കൈത്തോടുകളിലൂടെ കൊതുമ്പ് വള്ളങ്ങളില്‍ സഞ്ചരിച്ച് തുരുത്തിനെ അടുത്തറിയാന്‍ വിദേശികളും സ്വദേശികളും വന്‍തോതില്‍ എത്തിയിരുന്നു. കൊവിഡ് കാലത്ത് വിദേശസഞ്ചാരികള്‍ എത്തുന്നില്ലെങ്കിലും തദ്ദേശീയരായ സഞ്ചാരികള്‍ മണ്‍റോതുരുത്തില്‍ എത്തുന്നുണ്ട്. നിരവധി ഹോം സ്റ്റേകളും ഇവിടെ തുടങ്ങിയിട്ടുണ്ട്.

 

  comment

  LATEST NEWS


  നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും


  ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.