×
login
കൊല്ലത്ത് പെൺകുട്ടിയെ മർദ്ദിക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍; മകന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു

പാങ്ങലുകാട്ടില്‍ ലേഡീസ് സ്‌റ്റോര്‍ നടത്തുകയാണ് അന്‍സിയ. കടയുടെ മുമ്പില്‍ ആരെങ്കിലും വാഹനം നിര്‍ത്തിയാല്‍ ഇവര്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ഒരാഴ്ച മുമ്പ് ഒരു പെണ്‍കുട്ടിയെ ഇവര്‍ മര്‍ദിച്ചിരുന്നു.

കൊല്ലം:  നടുറോഡില്‍ തല്ലുണ്ടാക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശിനി അന്‍സിയ ബീവി (33) ആണ് അറസ്റ്റിലായത്.  കടയ്ക്കൽ എസ്ഐ ജ്യോതിഷിന്റെ സാന്നിധ്യത്തിൽ വനിതാ സിവിൽ പൊലീസ് ഓഫീസർമാർമാരാണ് ഇവരെ പിടികൂടിയത്.

പാങ്ങലുകാട്ടില്‍ ലേഡീസ് സ്‌റ്റോര്‍ നടത്തുകയാണ് അന്‍സിയ. കടയുടെ മുമ്പില്‍ ആരെങ്കിലും വാഹനം നിര്‍ത്തിയാല്‍ ഇവര്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ഒരാഴ്ച മുമ്പ് ഒരു പെണ്‍കുട്ടിയെ ഇവര്‍ മര്‍ദിച്ചിരുന്നു. ജംഗ്ഷനില്‍ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്തെറിയുകയും ചെയ്തെന്ന പരാതിയില്‍ എസ് സി – എസ് ടി പീഡനനിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും അന്‍സിയ ബീവിക്കെതിരെ ഉണ്ട്.  


അൻസിയ പെൺകുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നാരോപിച്ചാണ് ഇവര്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചത്. കമ്പിവടികൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ ഓട്ടോ ഡ്രൈവറും പരാതി നല്‍കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.  

നേരത്തെ കത്തിയുമായി റോഡിലിറങ്ങിയ യുവതി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇവരുടെ മകന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.

  comment

  LATEST NEWS


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.