×
login
തിരുവോണത്തിന് മദ്യ ലഹരിയില്‍ തര്‍ക്കം, ഒടുവില്‍ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപാതകം

തിരുവോണത്തിന് മദ്യവുമായി ഉച്ച മുതൽ ഇവർ ഒന്നിച്ച് കുടി തുടങ്ങി. രാത്രിയോടെ മറ്റ് കൂട്ടുകാർ ഇവിടെ നിന്നും പോയി. കുഞ്ഞപ്പിയും ജോസും ഉണ്ണിയും മാത്രമായപ്പോഴാണ് തമ്മിൽ തല്ലുണ്ടായത്. അടിയേറ്റുവീണ ഉണ്ണിയുടെ കഴുത്തിൽ കയറിട്ട് ജോസ് മുറുക്കി. കൊലപാതകം ഉറപ്പാക്കിയശേഷം ജോസ് ഇവിടെ നിന്നും മുങ്ങി.

കൊല്ലം: തിരുവോണത്തിന് ഒന്നിച്ച് മദ്യപിച്ച ശേഷം തമ്മിൽ തല്ലി, ഒരാളെ അടിച്ചും കഴുത്തിന് കയറിട്ട് കുരുക്കിയും കൊലപ്പെടുത്തി. അഞ്ചുപേർ കസ്റ്റഡിയിൽ. തിരുവനന്തപുരം വെള്ളറട സ്വദേശി ഉണ്ണിയാണ്(50) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.  

വാളകം വാലിക്കോട്ടുകോണം കോളനി ഭാഗത്ത് കുഞ്ഞപ്പിയുടെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഭാര്യയും മക്കളും ഇല്ലാത്ത എഴുപത്തഞ്ചുകാരനായ കുഞ്ഞപ്പിക്കൊപ്പമാണ് ഉണ്ണി മൂന്ന് വർഷമായി താമസിച്ചിരുന്നത്. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസും മറ്റ് ചിലരും ഈ വീട്ടിൽ മിക്കപ്പോഴും എത്താറുണ്ട്. ചില ദിവസങ്ങളിൽ മേസ്ത്രിപ്പണിയ്ക്ക് പോവുകയും കിട്ടുന്ന തുകയുമായെത്തി മദ്യം വാങ്ങി കുഞ്ഞപ്പിയുടെ വീട്ടിലിരുന്ന് കുടിക്കുന്നതുമാണ് പതിവ്.  

തിരുവോണത്തിന് മദ്യവുമായി ഉച്ച മുതൽ ഇവർ ഒന്നിച്ച് കുടി തുടങ്ങി. രാത്രിയോടെ മറ്റ് കൂട്ടുകാർ ഇവിടെ നിന്നും പോയി. കുഞ്ഞപ്പിയും ജോസും ഉണ്ണിയും മാത്രമായപ്പോഴാണ് തമ്മിൽ തല്ലുണ്ടായത്. അടിയേറ്റുവീണ ഉണ്ണിയുടെ കഴുത്തിൽ കയറിട്ട് ജോസ് മുറുക്കി. കൊലപാതകം ഉറപ്പാക്കിയശേഷം ജോസ് ഇവിടെ നിന്നും മുങ്ങി. ബഹളം കേട്ട് അയൽക്കാർ പഞ്ചായത്ത് മെമ്പറെ വിളിച്ചുവരുത്തിയിരുന്നു. മെമ്പറും സംഘവുമെത്തിയപ്പോൾ ഉണ്ണിയും കുഞ്ഞപ്പിയും തറയിൽ കിടക്കുകയായിരുന്നു.  

ഉണ്ണി മരിച്ചുവെന്ന് ഉറപ്പായതോടെ അഞ്ചൽ പൊലീസിനെ വരുത്തി. കുഞ്ഞപ്പി മദ്യ ലഹരിയിൽ അബോധാവസ്ഥയിലായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് ഇൻക്വിസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയ ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ. ജോസിനെയും കുഞ്ഞപ്പിയെയും ഒപ്പം മദ്യപിക്കാനുണ്ടായിരുന്ന മൂന്നുപേരെയും അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ എൽ.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.    

 

  comment

  LATEST NEWS


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


  വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.