×
login
കരീപ്രയില്‍ മൂന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി; വില്പന മാലിന്യസംസ്‌കരണ യൂണിറ്റ് മറയാക്കി

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊട്ടാരക്കര: കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കരീപ്ര ഭാഗത്തു നടത്തിയ രാത്രികാല പ്രത്യേകപരിശോധനയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന മൂന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി.

ചൂരപ്പൊയ്ക ഭാഗത്തുനിന്നാണ്  മൂന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി കടത്തിയ ചൂരപൊയ്കയില്‍ അമ്പിളി വിലാസം വീട്ടില്‍ അനീഷിന്റെ(34) പേരില്‍ എന്‍ഡിപിഎസ് കേസെടുത്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനീഷിന്റെ കരീപ്രയിലുള്ള താമസ സ്ഥലത്തു നിന്നും വില്പനയ്ക്കായി കഞ്ചാവുമായി പോകുമ്പോഴാണ് പിടികൂടുന്നത്. ഒരു തുണിസഞ്ചിയിലായിരുന്നു പിടികൂടിയ കഞ്ചാവ്. ആഡംബര ജീവിതം നയിച്ചുവരുന്ന ആളാണ് അനീഷ്. ഇയാളുടെ വീടിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റുമുണ്ട്. സംസ്‌കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് തമിഴ്‌നാട്ടില്‍ എത്തിച്ചാണ് വിവിധതരത്തിലുള്ള ഉത്പന്നങ്ങളാക്കി മാറ്റുന്നത്. സ്വന്തമായി ഇന്നോവ കാറും ഒരു നാഷണല്‍ പെര്‍മിറ്റ്  ലോറിയും ഉണ്ട്.


പിടിക്കപ്പെടാതിരിക്കാനായി രാത്രി 10ന് ശേഷമാണ് കഞ്ചാവ് കച്ചവടം ചെയ്യുന്നത്. ഒരു കിലോ രണ്ട് കിലോ അഞ്ച് കിലോ അളവിലുള്ള വന്‍കിട വില്‍പ്പനയാണ് ഇയാളുടെ രീതി. പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിന്റെ മറവിലാണ് കഞ്ചാവ് വില്‍പന. പ്രതിക്ക് സ്വന്തമായുള്ള നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ച് കരീപ്ര, എഴുകോണ്‍ കേന്ദ്രീകരിച്ച് മൊത്തവില്പന നടത്തിവന്നതത്രെ. ഓടി രക്ഷപ്പെട്ടതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വിലവരും. പ്രതിയെ  ഉടനടി അറസ്റ്റ് ചെയ്യുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു. അനീഷിന്റെ വാഹനം അടക്കമുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും കൊല്ലം ഡെപ്യൂട്ടി എക്‌സൈസ്  കമ്മീഷണര്‍  ബി.സുരേഷ് പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി, പ്രിവന്റിവ് ഓഫീസര്‍ എം.മനോജ് ലാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിതിന്‍, ഗോപകുമാര്‍, അജീഷ്ബാബു, ശാലിനി ശശി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.