സബ്ട്രഷറി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് പ്രമേയം പാസാക്കി നഗരസഭാധ്യക്ഷയ്ക്ക് നല്‍കിയിരുന്നു. വ്യാപാരസമുച്ചയം നിര്‍മിക്കാന്‍ ഒന്‍പതുകോടിയാണ് ചെലവുവരുന്നത്. ഇതില്‍ ആറുകോടിയാണ് നഗരസഭ കണ്ടെത്തേണ്ടത്. ഇത് വായ്പയെടുക്കാനാണ് തീരുമാനിച്ചിരുന്നത്.
പരവൂരില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറി ഓഫീസ്
പരവൂര്‍: പരവൂരില്‍ സബ്ട്രഷറി കെട്ടിടം നിര്‍മിക്കാന്‍ പണം അനുവദിച്ച് മൂന്നുവര്‍ഷമായിട്ടും കെട്ടിടം പണി തുടങ്ങിയില്ല. പരവൂര്‍ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ നിര്‍മിക്കുന്ന വ്യാപാരസമുച്ചയത്തില്‍ താഴത്തെ നിലയാണ് സബ്ട്രഷറിക്ക് നല്‍കേണ്ടത്. മൂന്നേകാല്‍ കോടിയാണ് ധനകാര്യവകുപ്പ് ഇതിന് അനുവദിച്ചത്.
നഗരസഭയുമായി ധാരണയുണ്ടാക്കിയിട്ടാണ് തുക വകയിരുത്തിയത്. എന്നാല്‍, വ്യാപാരസമുച്ചയ നിര്‍മാണത്തിന്റെ പ്രാഥമികനടപടികള്‍പോലും ആരംഭിച്ചിട്ടില്ല. അനുവദിച്ച ഫണ്ട് പാഴായിപ്പോകുമെന്ന് സൂചനയുണ്ട്. സമീപപ്രദേശങ്ങളില്‍ ട്രഷറി ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടം ഉണ്ടാകുമ്പോഴും പരവൂരില്‍ സബ്ട്രഷറി, വാടകക്കെട്ടിടത്തിലാണ്. മാര്‍ക്കറ്റ് റോഡിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലായി പരിമിതമായ സൗകര്യങ്ങളിലാണ് സബ് ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ശാരീരികബുദ്ധിമുട്ടുള്ള പെന്‍ഷന്‍കാര്‍ പടികയറി രണ്ടാംനിലയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
തിരക്കുള്ള സമയങ്ങളില്‍ ഇരിക്കാനുള്ള സൗകര്യംപോലുമില്ല. സന്ദര്‍ശകര്‍ കടത്തിണ്ണയിലും റോഡരികിലും കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൊതുശൗചാലയവും അടുത്തൊന്നുമില്ല. സബ്ട്രഷറി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് പ്രമേയം പാസാക്കി നഗരസഭാധ്യക്ഷയ്ക്ക് നല്‍കിയിരുന്നു. വ്യാപാരസമുച്ചയം നിര്‍മിക്കാന്‍ ഒന്‍പതുകോടിയാണ് ചെലവുവരുന്നത്. ഇതില്‍ ആറുകോടിയാണ് നഗരസഭ കണ്ടെത്തേണ്ടത്. ഇത് വായ്പയെടുക്കാനാണ് തീരുമാനിച്ചിരുന്നത്.
കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം
ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം
പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി
കുമരംകുടിയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം
ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്
ശിവസ്പര്ശത്തില് സജ്ജമായി ദേവീരൂപം