×
login
ഭൂമിയുമില്ല കുളിമുറിയുമില്ല: ഇഴജന്തുക്കളിന്നും ഭീഷണി; വീട് വാഗ്ദാനം നല്‍കി കുടിയിറക്കിയ വനവാസികളെ കൈവിട്ട് സര്‍ക്കാര്‍

വന വിഭവങ്ങള്‍ കണ്ടെത്തി ഉപജീവനം നടത്തുന്ന ഇവര്‍ക്കു ഭൂമിയോ, വീടോ നിലവിലില്ല. കക്കൂസോ കുളിമുറിയോ ഇല്ല. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇഴജന്തുക്കളില്‍ നിന്നുള്‍പ്പെടെ ഭീഷണി നേരിടുന്നു.

കൊല്ലം: അച്ചന്‍കോവില്‍ മുതലത്തോട് ഊരില്‍ നിന്നും വീടും സ്ഥലവും വാഗ്ദാനം ചെയ്ത് കുടിയിറക്കിയ വനവാസികളെ സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടു. അഞ്ചുവര്‍ഷം മുന്‍പ് ഒരേക്കര്‍ സ്ഥലവും വീടും വാഗ്ദാനം ചെയ്ത് വനംവകുപ്പാണ് 23 വനവാസി കുടുംബങ്ങളെ കാടിറക്കിയത്. ഈ വനവാസി കുടുംബങ്ങള്‍ ഇപ്പോള്‍ അച്ചന്‍കോവില്‍ സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തെ വനഭൂമിയില്‍ താത്ക്കാലിക കുടില്‍ കെട്ടി താമസിക്കുകയാണ്.  

ചോര്‍ന്നൊലിക്കുന്ന കുടിലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ 23 കുടുംബങ്ങളാണ് വിഷമിക്കുന്നത്. പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 32ലധികം സ്‌കൂള്‍ കുട്ടികള്‍ ഈ കുടുംബങ്ങളിലുണ്ട്.  

വന വിഭവങ്ങള്‍ കണ്ടെത്തി ഉപജീവനം നടത്തുന്ന ഇവര്‍ക്കു ഭൂമിയോ, വീടോ നിലവിലില്ല. കക്കൂസോ കുളിമുറിയോ ഇല്ല. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇഴജന്തുക്കളില്‍ നിന്നുള്‍പ്പെടെ ഭീഷണി നേരിടുന്നു.  


തുടര്‍ച്ചയായി രണ്ടാഴ്ച വേനല്‍ ഉണ്ടായാല്‍ കുടിവെള്ളവും ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ പട്ടികവര്‍ഗ വകുപ്പില്‍ നല്കുന്ന കോടികളുടെ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തുമ്പോഴാണ് യഥാര്‍ഥ അവകാശികള്‍ക്ക് സര്‍ക്കാരില്‍ നിന്നോ, പട്ടികവര്‍ഗ വകുപ്പില്‍ നിന്നോ യാതൊരു സഹായവും ലഭിക്കാത്തത്.  

ആധാര്‍, റേഷന്‍ കാര്‍ഡ്, ജനനസിര്‍ട്ടിഫിക്കറ്റ് എന്നിവ ഭൂരിഭാഗം പേര്‍ക്കുമില്ല. ജനപ്രതിനിധികളും ഇവരെ അവഗണിക്കുന്നു. ജനപ്രതിനിധികളോടും സര്‍ക്കാരിനോടുമുള്ള വിശ്വാസം നഷ്ടമായെന്ന് വനവാസികള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് വനവാസി അമ്മമാര്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.  

പട്ടികവര്‍ഗ വിഭാഗത്തിലെ ജനങ്ങളെ കാട്ടില്‍ നിന്നും പുനഃരധിവസിപ്പിക്കുമ്പോള്‍ ഒരു ഏക്കര്‍ ഭൂമിവരെ നല്കാന്‍ നിയമം ഉണ്ടായിട്ടും തെരുവില്‍ അന്തിയുറങ്ങുകയാണ് വനവാസികള്‍. വനവാസി കുടുംബങ്ങളെ പുനഃരധിവസിപ്പിക്കാന്‍ വേണ്ട നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി. ബബുല്‍ദേവ് ആവശ്യപ്പെട്ടു.  

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.