×
login
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണം; നിര്‍ദേശവുമായി കരുനാഗപ്പള്ളി‍ താലൂക്ക് വികസന സമിതിയോഗം

ടെന്‍ഡര്‍, കരാര്‍ നടപടികളിലെ കാലതാമസം ഒഴിവാക്കി നടപടികള്‍ ഊര്‍ജിതമാക്കാന്‍ ഭൂഗര്‍ഭ ജല അതോറിറ്റി, നഗരസഭ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. പമ്പുചെയ്യുന്ന കുടിവെള്ളം ദളവാപുരം 1, 2, 3, 13 വാര്‍ഡുകളിലെ എല്ലാ വീടുകളിലും ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്നു.

കരുനാഗപ്പള്ളി: താലൂക്കില്‍ നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം നിര്‍ദേശിച്ചു.

ടെന്‍ഡര്‍, കരാര്‍ നടപടികളിലെ കാലതാമസം ഒഴിവാക്കി നടപടികള്‍ ഊര്‍ജിതമാക്കാന്‍ ഭൂഗര്‍ഭ ജല അതോറിറ്റി, നഗരസഭ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. പമ്പുചെയ്യുന്ന കുടിവെള്ളം ദളവാപുരം 1, 2, 3, 13 വാര്‍ഡുകളിലെ എല്ലാ വീടുകളിലും ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്നു. ദിവസവും മിനിമം 14 മണിക്കൂറെങ്കിലും പമ്പിംഗ് നടത്തണമെന്നും, കുഴല്‍ കിണറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്ക ണമെന്നും ആവശ്യം ഉയര്‍ന്നു.


കരുനാഗപ്പള്ളി ടൗണിലെ ആട്ടോസ്റ്റാന്റുകളുടെ ക്രമീകരണം, വെളുത്തമണല്‍കാരൂര്‍കടവ്, സിവില്‍ സ്‌റ്റേഷന്‍ കല്ലുംമുട്ടില്‍ കടവ് റോഡുകളുടെ ശോചനീയവസ്ഥ, കുഞ്ഞാലുംമൂട് കൊറ്റംകുളങ്ങര റോഡുഡിലെ ഓട, റിസര്‍വെ നടപടികളിലെ കാലതാമസം, പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മുഴങ്ങോട്ടു വിള കലാവിലാസിനി ഗ്രസ്ഥശാലയടെ പ്രവര്‍ത്തനം പുനരാരംഭിക്കുക,  ചവറ ഗവ. കോളേജിന്റെ മതില്‍ നിര്‍മാണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ് അധ്യക്ഷത വഹിച്ചു. ചവറ എംഎല്‍എ സുജിത്ത് വിജയന്‍ പിള്ള, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, കൊല്ലം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്‍.സാജിതാബീഗം, തഹസില്‍ദാര്‍ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.