×
login
ശാപമോക്ഷവും കാത്ത് വേളമാനൂര്‍-പള്ളിക്കല്‍ റോഡ്

റോഡ് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചത് മൂലം റോഡിന് ഇരുവശവും താമസിക്കുന്നവര്‍ ബുദ്ധിമുട്ടുകയാണ്. പൊടിശല്യം കാരണം പലരും ശ്വാസം മുട്ടല്‍, അലര്‍ജി രോഗികളായി മാറി.

ശോച്യാവസ്ഥയിലായ വേളമാനൂര്‍-പള്ളിക്കല്‍ റോഡ്

ചാത്തന്നൂര്‍: കുളമട-വേളമാനൂര്‍-പള്ളിക്കല്‍ റോഡിന് ശാപമോക്ഷം ഇനിയും അകലെ. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനത്തിന് മുന്‍പ് നണ്ടിര്‍മാണം പൂര്‍ത്തിയാക്കാന്‍  പദ്ധതിയിട്ട റോഡാണിത്. എന്നാല്‍ ഇന്ന് ജനങ്ങള്‍ക്ക് കാല്‍നട യാത്ര പോലും പറ്റാത്ത അവസ്ഥയിലായി.

റോഡ് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചത് മൂലം റോഡിന് ഇരുവശവും താമസിക്കുന്നവര്‍ ബുദ്ധിമുട്ടുകയാണ്. ശബരിമല ഫെസ്റ്റിവല്‍ വര്‍ക്ക് 2020-21 പദ്ധതി പ്രകാരം അഞ്ചു കോടി രൂപ അനുവദിച്ചിരുന്നതാണ്. പൊടിശല്യം കാരണം പലരും ശ്വാസം മുട്ടല്‍, അലര്‍ജി രോഗികളായി മാറി. റോഡ് നിര്‍മാണം പൂത്തിയാക്കാന്‍ ജനങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. കുളമട മുതല്‍ പള്ളിക്കല്‍ വരെ അഞ്ചര കിലോമീറ്റര്‍ നീളത്തില്‍ ഉള്ള റോഡ് നിര്‍മാണം ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി.


നിര്‍മാണ പ്രവര്‍ത്തിയുടെ 70 ശതമാനം പോലും പൂര്‍ത്തിയാകാത്തത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. എസ്റ്റിമേറ്റ് പ്രകാരം 360 മീറ്റര്‍ ഓടയും വേളമാനൂരില്‍ താഴ്ന്ന പ്രദേശങ്ങളിലെ സൈഡ് വാള്‍ നിര്‍മാണവും ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ല.  

2021 മാര്‍ച്ചില്‍ കൈമാറിയ വര്‍ക്ക് സൈറ്റില്‍ ഒട്ടനവധി അപാകതകള്‍ ഉണ്ടെന്ന് ആരോപണം ഉയരുകയും ഇതിനെ തുടര്‍ന്ന് കുറച്ച് കാലം നിര്‍മാണ പ്രവര്‍ത്തികള്‍ നിലയ്ക്കുകയും ചെയ്തിരുന്നു. കാലവര്‍ഷ കെടുതികളും രൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപനവും, നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവും നിര്‍മാണ പ്രവൃത്തികളെ ബാധിച്ചതായി കരാറുകാരും പറയുന്നു.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.