login
വിജയയാത്രയെ വരവേല്‍ക്കാന്‍ ഒരുങ്ങി ദേശിംഗനാട്; ജില്ലാ അതിര്‍ത്തിയായ പത്തനാപുരത്ത് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ യാത്രയെ സ്വീകരിക്കും

ദേശീയ സംസ്ഥാന നേതാക്കള്‍ മഹാസമ്മേളനങ്ങളുടെ ഭാഗമാകും. ജില്ലാ ജനറല്‍സെക്രട്ടറി വെള്ളിമന്‍ ദിലീപ് ഇന്‍ചാര്‍ജായിരിക്കും.

ബിജെപി ചവറ, കൊല്ലം ഇരവിപുരം മണ്ഡലത്തിലെ സംയുക്ത സ്വാഗത സംഘ രൂപീകരണയോഗത്തില്‍ ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന്‍ സംസാരിക്കുന്നു

കൊല്ലം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളുമായി ദേശിംഗനാട്. മാര്‍ച്ച് രാവിലെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരത്ത് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ യാത്രയെ സ്വീകരിക്കും. തുടര്‍ന്ന് ചവറ, കൊല്ലം, ഇരവിപുരം നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്ന് ഒരു ജില്ലാറാലിയും മഹാസമ്മേളനവും കൊല്ലം, ചടയമംഗലം, പുനലൂര്‍ നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്ന് പുനലൂരിലും കൊട്ടാരക്കര, പത്തനാപുരം നിയോജകമണ്ഡലങ്ങള്‍ ചേര്‍ന്ന് കൊട്ടാരക്കരയിലും കുണ്ടറ, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ റാലിയും സമ്മേളനങ്ങളും നടക്കും.  

ദേശീയ സംസ്ഥാന നേതാക്കള്‍ മഹാസമ്മേളനങ്ങളുടെ ഭാഗമാകും. ജില്ലാ ജനറല്‍സെക്രട്ടറി വെള്ളിമന്‍ ദിലീപ് ഇന്‍ചാര്‍ജായിരിക്കും. ജില്ലാ വൈസ് പ്രസിഡന്റുമാരായ മാലുമേല്‍സുരേഷ്, ലതാമോഹന്‍ ജില്ലാ സെക്രട്ടറിമാരായ വി.എസ്. ജിതിന്‍ദേവ്, എസ്. സുനില്‍കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജില്ലാ ടീമുണ്ടാകും. വിവിധ സബ് കമ്മിറ്റി ഇന്‍ചാര്‍ജുമാരായി ജില്ലാ ട്രഷറര്‍ മന്ദിരം ശ്രീനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, സംസ്ഥാന സമിതിയംഗം എം. സുനി

ല്‍, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് വിഷ്ണു പട്ടത്താനം, സി. തമ്പി, എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവന്‍, മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ബിറ്റിസുധീര്‍, മീഡിയ സെല്‍ കണ്‍വീനര്‍ പ്രതിലാല്‍, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ആശ്രാ

മം ഗിരീഷ്, ജില്ലാ സെക്രട്ടറി കെ. സോമന്‍, ജില്ലാ വൈസ് പ്രസിഡന്റ് കരീപ്ര വിജയന്‍, ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആയൂര്‍ മുരളി, ഒബിസി മോര്‍ച്ച ജില്ലാപ്രസിഡന്റ് ബി. സജന്‍ലാല്‍ എന്നിവരെ നിശ്ചയിച്ചു. വിപുലമായ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറും ജനറല്‍ സെക്രട്ടറി ബി. ശ്രീകുമാറും അറിയിച്ചു.

'വിജയയാത്ര കേരള രാഷ്ട്രീയം മാറ്റിമറിക്കും'

കൊല്ലം: കേരളരാഷ്ട്രീയചരിത്രം മാറ്റികുറിക്കുന്നതാകും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയെന്ന് ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന്‍. മാര്‍ച്ച് 5ന് കന്റോണ്‍മെന്റ് മൈതാനിയില്‍ നടക്കുന്ന മഹാസമ്മേളനത്തിന് മുന്നോടിയായി ചവറ, കൊല്ലം ഇരവിപുരം മണ്ഡലത്തിലെ സംയുക്ത സ്വാഗത സംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉള്ള ഇടതുവലതു മുന്നണികളുടെ ശബരിമല സ്‌നേഹം ജനങ്ങള്‍ തിരിച്ചറിയുമെന്നും അഴിമതി നിറഞ്ഞ ഭരണകൂടത്തിന് എതിരെയുള്ള ജനവിധിയായിരിക്കും ഇത്തവണ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണമേഖല വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ബി. ശ്രീകുമാര്‍ അധ്യക്ഷനായി.

സ്വാഗതസംഘം ഭാരവാഹികള്‍

രക്ഷാധികാരികള്‍: സജീവന്‍, പ്രൊഫ.കെ. ശശികുമാര്‍, ചെയര്‍മാന്‍- പ്രൊഫ. പി.ജി. പണിക്കര്‍, വൈസ് ചെയര്‍മാന്‍മാര്‍-ഹരി.ജി, എന്‍. ഓമനക്കുട്ടന്‍, ഡോ. പ്രവീണ്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ എ.ജി. ശ്രീകുമാര്‍, കണ്‍വീനര്‍മാര്‍-സാംരാജ്, അജയകുമാര്‍, ടി.ജി. ഗിരീഷ്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ - സി.ബി. പ്രതീഷ്.

 

  comment

  LATEST NEWS


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കം; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍


  വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം


  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


  ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


  ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


  ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


  'നരഭാരതി'യുടെ സങ്കീര്‍ത്തനം


  ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.