login
വിജയയാത്ര‍ നാളെ കൊല്ലത്ത്

യാത്രയ്ക്ക് പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങള്‍ സംയുക്തമായി നെല്ലിപ്പള്ളി ജംഗ്ഷനില്‍ സ്വീകരണം നല്കും. ജില്ലയിലെ ആദ്യ പൊതുയോഗം അഞ്ചല്‍ ജംഗ്ഷനില്‍ രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

കൊല്ലം: ജനഹൃദയങ്ങള്‍ കീഴടക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര നാളെ ദേശിംഗനാട്ടിലെത്തും. രാവിലെ ഒമ്പതിന് പത്തനാപുരം ടൗണില്‍ സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

യാത്രയ്ക്ക് പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങള്‍ സംയുക്തമായി നെല്ലിപ്പള്ളി ജംഗ്ഷനില്‍ സ്വീകരണം നല്കും. ജില്ലയിലെ ആദ്യ പൊതുയോഗം അഞ്ചല്‍ ജംഗ്ഷനില്‍ രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര പ്രസ് ക്ലബ് മൈതാനിയില്‍ കൊട്ടാരക്കര-പത്തനാപുരം നിയോജക മണ്ഡലങ്ങള്‍ സംയുക്തമായി 11ന് നല്‍കുന്ന സ്വീകരണ യോഗം പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചീരങ്കാവിലെത്തുന്ന ജാഥയെ കുണ്ടറ മണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ച് മുക്കടയിലെത്തിച്ച് വേലുത്തമ്പി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഇവിടെ 12ന് സ്വീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

പിന്നീട് കുന്നത്തൂരിലേക്ക് യാത്ര നീങ്ങും. ഇവിടെ യാത്രയെ മണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ച് ഭരണിക്കാവില്‍ നടക്കുന്ന സമ്മേളനവേദിയില്‍ എത്തിക്കും. ഇവിടെ വൈകിട്ട് 3ന് സ്വീകരണസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ആഞ്ഞിലിമൂട്, മൈനാഗപ്പള്ളി വഴി കല്ലുകടവ് എത്തുന്ന ജാഥയെ കരുനാഗപ്പള്ളി മണ്ഡലം സ്വീകരിച്ച് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഗ്രൗണ്ടിലെ യോഗസ്ഥലത്ത്  എത്തിക്കും. 

സമ്മേളനം 4ന് ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പന്മനാഭന്‍ ഉദ്ഘാടനം ചെയ്യും.  കൊല്ലം ചവറ, ഇരവിപുരം മണ്ഡലങ്ങള്‍ സംയുക്തമായി നടത്തുന്ന സ്വീകരണ യോഗം 5ന് പീരങ്കി മൈതാനിയില്‍ കേന്ദ്രമന്ത്രി അനൂരാഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം ഇരവിപുരം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് കൊട്ടിയത്ത് എത്തിക്കുന്ന യാത്ര ചാത്തന്നൂര്‍ മണ്ഡലത്തില്‍ സമാപിക്കും. ഇവിടെ 6ന് സ്വീകരണ സമ്മേളനം അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍സെക്രട്ടറിമാരായ വെള്ളിമണ്‍ ദിലീപ്, ബി. ശ്രീകുമാര്‍, ജില്ലാസെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, ട്രഷറര്‍ മന്ദിരം ശ്രീനാഥ് എന്നിവരും പങ്കെടുത്തു.

സ്വീകരണം ഇങ്ങനെ

1. പത്തനാപുരം ടൗണ്‍ - വരവേല്‍പ്പ് (രാവിലെ 9ന്)

2. അഞ്ചല്‍ നെല്ലിപ്പള്ളി ജംഗ്ഷന്‍ - സ്വീകരണം (10 മണി)

3. കൊട്ടാരക്കര പ്രസ്‌ക്ലബ് മൈതാനി - സ്വീകരണം (11 മണി)

4. കുണ്ടറ മുക്കട - സ്വീകരണം (ഉച്ചയ്ക്ക് 12 മണി)

5. കുന്നത്തൂര്‍ ഭരണിക്കാവ് - സ്വീകരണം (വൈകിട്ട് 3 മണി)

6. കരുനാഗപ്പള്ളി മുനിസിപ്പല്‍ ഗ്രൗണ്ട് - സ്വീകരണം (4 മണി)

7. കൊല്ലം പീരങ്കി മൈതാനി (5 മണി)

8. ചാത്തന്നൂര്‍ ടൗണ്‍ - സമാപന സമ്മേളനം (6 മണി)

 

  comment

  LATEST NEWS


  'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.