×
login
സബ് കനാല്‍ വഴി ജലവിതരണം ആരംഭിച്ചില്ല; കരിഞ്ഞുണങ്ങി കൃഷിയിടങ്ങള്‍

ഫെബ്രുവരി പകുതിയോടെ ശക്തി പ്രാപിച്ചിരുന്ന വേനല്‍ ഇത്തവണയാകട്ടെ ജനുവരി ആദ്യവാരത്തോടെ തന്നെ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെഐപി കനാല്‍ വഴിയുള്ള ജലസേചനമാണ് ആശ്വാസം.

തലവൂര്‍ കുരായില്‍ ശുചീകരണം നടത്താത്ത കനാല്‍ കാടുമൂടിയ നിലയില്‍

പത്തനാപുരം: കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കെഐപിയുടെ സബ്കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷികവിളകള്‍ക്ക് നാശം നേരിട്ടത് കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരുന്നു.  

ഫെബ്രുവരി പകുതിയോടെ ശക്തി പ്രാപിച്ചിരുന്ന വേനല്‍ ഇത്തവണയാകട്ടെ ജനുവരി ആദ്യവാരത്തോടെ തന്നെ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെഐപി കനാല്‍ വഴിയുള്ള ജലസേചനമാണ് ആശ്വാസം.  എന്നാല്‍ വേനല്‍ കനത്ത് കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിയാന്‍ തുടങ്ങിയിട്ടും സബ് കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.  


തെന്മല ഡാമില്‍ നിന്നും ആരംഭിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്നത്. ഇതില്‍ നിന്നുമാരംഭിക്കുന്ന നിരവധി സബ്കനാലുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളില്‍ ജലമെത്തുന്നത്.  

 

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.