×
login
കുമരംകുടിയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം

പുത്തന്‍ വീട്ടില്‍ തുളസീധരന്‍ നായരുടെ ചായക്കടയും സൂര്യമംഗലം വീട്ടില്‍ പ്രസാദിന്റെ സ്‌റ്റേഷനറിക്കടയും തകര്‍ത്തു. 40 വര്‍ഷത്തിലധികമായി ചായകട നടത്തുന്നുണ്ടങ്കിലും ആദ്യമായാണ് കാട്ടാന കട നശിപ്പിക്കുന്നതെന്ന് തുളസീധരന്‍ നായര്‍ പറഞ്ഞു.

കാട്ടാനകള്‍ തകര്‍ത്ത കടകള്‍

പത്തനാപുരം: പുന്നല ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കുമരംകുടി കുരിശിന്‍മൂട്ടില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു കാട്ടാനകള്‍ കൂട്ടമായെത്തി കടകളും കാര്‍ഷിക വിളകളും നശിപ്പിച്ചത്. പുത്തന്‍ വീട്ടില്‍ തുളസീധരന്‍ നായരുടെ ചായക്കടയും സൂര്യമംഗലം വീട്ടില്‍ പ്രസാദിന്റെ സ്‌റ്റേഷനറിക്കടയും തകര്‍ത്തു. 40 വര്‍ഷത്തിലധികമായി ചായകട നടത്തുന്നുണ്ടങ്കിലും ആദ്യമായാണ് കാട്ടാന കട നശിപ്പിക്കുന്നതെന്ന് തുളസീധരന്‍ നായര്‍ പറഞ്ഞു.

നിരവധി കര്‍ഷകരുടെ വാഴ, മരച്ചീനി, തെങ്ങ്, കമുക്, വെറ്റില എന്നിവ പിഴുതെറിഞ്ഞു. വെള്ളിയാഴ്ച രാത്രി എത്തിയ കാട്ടാനകള്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് കാടുകയറിയത്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് നാട്ടുകാര്‍ ആനയെ വനത്തിലേക്ക് കയറ്റി വിട്ടത്. കോടികള്‍ ചിലവഴിച്ച് സൗരോര്‍ജ വേലികളും കിടങ്ങുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും ഉപയോഗ ശൂന്യമായ നിലയിലാണ്.

  comment
  • Tags:

  LATEST NEWS


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം


  ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി


  ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നരേന്ദ്ര മോദി


  മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്ക്, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന


  ഹിജാബില്ലാതെ പഠനം തുടരാന്‍ കഴിയില്ല; കോഴിക്കോട് പ്രൊവിഡന്‍റ് സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനി ടിസി വാങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.