×
login
രക്ഷിതാക്കളും അറിയണം; പക്വതയില്ലാത്ത പ്രായത്തിലുള്ള വിവാഹങ്ങള്‍ സ്ത്രീകളെ ബാധിക്കുന്നു: വനിത‍ാകമ്മീഷന്‍

വിദ്യാഭ്യാസവും തൊഴിലും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് പെണ്‍കുട്ടികളും രക്ഷിതാക്കളും തിരിച്ചറിയണം. മൊബൈല്‍ഫോണിന്റെ അമിത ഉപയോഗം ദാമ്പത്യ ബന്ധത്തെ ബാധിക്കുന്നതായും കമ്മീഷന്‍ പറഞ്ഞു.

കൊല്ലം: വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ, പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹം കഴിക്കുന്നത് സ്ത്രീകളുടെ മനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതാകമ്മീഷന്‍.

ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിംഗിലായിരുന്നു കമ്മീഷന്റെ പരാമര്‍ശം. സ്വയംപര്യാപ്തത നേടാതെ വിവാഹത്തിലേക്ക് പോകുകയും പിന്നീട് ദാമ്പത്യബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ വിഷാദരോഗം ഉള്‍പ്പടെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് പോകുന്ന നിരവധി കേസുകളാണ് മുന്നില്‍ വരുന്നതെന്ന് അദാലത്തിന് നേതൃത്വം നല്‍കിയ കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു.


വിദ്യാഭ്യാസവും തൊഴിലും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് പെണ്‍കുട്ടികളും രക്ഷിതാക്കളും തിരിച്ചറിയണം. മൊബൈല്‍ഫോണിന്റെ അമിത ഉപയോഗം ദാമ്പത്യ ബന്ധത്തെ ബാധിക്കുന്നതായും കമ്മീഷന്‍ പറഞ്ഞു. 125 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. 40 എണ്ണം തീര്‍പ്പാക്കി. മൂന്ന് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടാനും 82 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കാനും തീരുമാനിച്ചു. സിറ്റിംഗ് ഇന്നും ആശ്രാമം ഗസ്റ്റ്ഹൗസില്‍ തുടരും.

 

  comment

  LATEST NEWS


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.