login
ചടയമംഗലം ഖാദി നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളികള്‍ ദുരിതത്തില്‍

മന്ത്രി ചിഞ്ചുറാണി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമായ ചടയമംഗലത്തെ ഖാദി വികസന ബോര്‍ഡിന്റെ നിര്‍മ്മാണ യൂണിറ്റിനാണ് ഈ ദുരവസ്ഥ. ഇവിടെ ഇപ്പോള്‍ നാല്‍പ്പതോളം പേര്‍ മാത്രമാണ് നിലവില്‍ ജോലിയിലുള്ളത്. അവര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

ചടയമംഗലം: ചടയമംഗലം ഖാദി നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളികള്‍ ദുരിതത്തില്‍. ഇവര്‍ക്ക് മാസങ്ങളായി വേതനം പോലും ലഭിക്കുന്നില്ലായെന്നും പകുതിയോളം പേര്‍ ജോലിയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ആക്ഷേപമുയരുന്നു.  

മന്ത്രി ചിഞ്ചുറാണി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമായ ചടയമംഗലത്തെ ഖാദി വികസന ബോര്‍ഡിന്റെ നിര്‍മ്മാണ യൂണിറ്റിനാണ് ഈ ദുരവസ്ഥ. ഇവിടെ ഇപ്പോള്‍ നാല്‍പ്പതോളം പേര്‍ മാത്രമാണ് നിലവില്‍ ജോലിയിലുള്ളത്. അവര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റ് നൂല്‍ നൂല്‍പ്പും, കൈത്തറി വസ്ത്രങ്ങളുടെ നിര്‍മ്മാണവും, അതിന് ആവശ്യമായ യന്ത്ര സംവിധാനങ്ങളോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

എന്നാല്‍ വേതനം തുച്ഛമായതോടെ നെയ്ത്ത് തൊഴിലാളികളില്‍ പലരും ജോലി ഉപേക്ഷിക്കുകയും തൊഴിലുറപ്പ് പോലെയുള്ള ജോലികളിലേക്ക് തിരിയുകയും ചെയ്തു. കാലപ്പഴക്കാത്താല്‍ ഇവിടുത്തെ യന്ത്രങ്ങള്‍ പലതും നശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ ജോലി ചെയ്തുവരുന്നവര്‍ക്കുപോലും തൊഴില്‍ ലഭിക്കാത്ത സാഹചര്യവുമുണ്ട്.

 

  comment

  LATEST NEWS


  എ. ശാന്തകുമാര്‍ വിട വാങ്ങി; മലയാള നാടകവേദിക്ക് തീരാനഷ്ടം


  ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


  സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.