×
login
കോട്ടയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി

അഖിലും, നാല് സുഹൃത്തുക്കളും ചേര്‍ന്ന് കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ കാണാതായത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.എന്നാല്‍ അഖിലിനെ കണ്ടെത്താന്‍ സാധിച്ചില്ല.

കോട്ടയം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി.പനച്ചിക്കാട് വെളളുത്തുരുത്തിയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകന്‍ അഖില്‍(16)നെയാണ് കാണാതായത്.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.

 

വെളളുത്തുരുത്തി പാലത്താലുങ്കല്‍ കടവില്‍ കൊടുരാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്.അഖിലും, നാല് സുഹൃത്തുക്കളും ചേര്‍ന്ന്  കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ കാണാതായത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.എന്നാല്‍ അഖിലിനെ കണ്ടെത്താന്‍ സാധിച്ചില്ല.കോട്ടയത്തുനിന്ന് അഗ്നിരക്ഷസേന എത്തിയിട്ടുണ്ട്.തിരച്ചില്‍ തുടരുകയാണ്.


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.