കുമരകം പഞ്ചായത്ത് 10 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ചു നടത്തിക്കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ നിലച്ചിരിക്കുകയാണ്. കരാറുകാരന്റെ മെല്ലെപ്പോക്ക് ആണ് ഈ വാര്‍ഷിക ദിനത്തിലും പണികള്‍ പൂര്‍ത്തികരിക്കാനാവാത്തതെന്നാണ് ആരോപണം.
കുമരകം ബോട്ടുദുരന്ത സ്മാരക മന്ദിരം
കുമരകം: വേമ്പനാട്ടുകായലിന്റെ ആഴങ്ങളില്‍ മുങ്ങിതാണ് 29 മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട കുമരകം ബോട്ടു ദുരന്തത്തിന് നാളെ 20-ാം വാര്‍ഷികം. 2002 ജുലൈ മാസം 27-ാം തീയതി പുലര്‍ച്ചെ മുഹമ്മയില്‍ നിന്നും കുമരകത്തേക്ക് യാത്ര തിരിച്ച ബോട്ടില്‍ ഉദ്യോഗസ്ഥരും ഒരു സര്‍ക്കാര്‍ ഉദ്യോഗമെന്ന മോഹവുമായി പിഎസ്‌സി പരീക്ഷയെഴുതാന്‍ തിരിച്ചവരും തൊഴിലാളികളുമായിരുന്നു യാത്രക്കാര്‍. കുമരകത്തെത്താന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ജലഗതാഗത വകുപ്പിന്റെ എസ് -53 ബോട്ട് നിലയില്ലാ കയത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. ഒരു കുട്ടി ഉള്‍പ്പടെ 29 പേര്‍ മരണത്തിന് കീഴ്‌പ്പെട്ടെങ്കിലും കുമരകത്തെ ജനങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് അനേക ജീവനുകള്‍ രക്ഷിച്ചത്.
ബോട്ടു ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണകമ്മീഷനെ നിയോഗിച്ചെങ്കിലും കണ്ടെത്തലുകളും ശുപാര്‍ശകളും ജലരേഖകളായി. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുപോലും കാര്യമായ സഹായം നല്‍കിയിട്ടില്ലെന്നാണ് പരാതി. അപകടത്തിന് നാലു വര്‍ഷങ്ങള്‍ക്കു ശേഷം കുമരകം ജെട്ടിയില്‍ മൂന്നു നിലകളിലായി 50 ലക്ഷം രൂപാ മുടക്കി നിര്‍മ്മിച്ച ബോട്ടു ദുരന്തസ്മാരക മന്ദിരം അവഗണനയുടെ അനന്തരഫലമായി നാശത്തിന്റെ വക്കിലാണ്.
നിര്‍മാണത്തിലെ അപാകതകള്‍ മൂലം നനഞ്ഞൊലിക്കുന്ന കെട്ടിടം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കാനുള്ള ശ്രമവും പാതി വഴിയിലാണ്. കുമരകം പഞ്ചായത്ത് 10 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ചു നടത്തിക്കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ നിലച്ചിരിക്കുകയാണ്. കരാറുകാരന്റെ മെല്ലെപ്പോക്ക് ആണ് ഈ വാര്‍ഷിക ദിനത്തിലും പണികള്‍ പൂര്‍ത്തികരിക്കാനാവാത്തതെന്നാണ് ആരോപണം. ബോട്ടു യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രവും അനുബന്ധ സംവിധാനങ്ങള്‍ക്കും പുറമെ ഡോര്‍മിറ്ററി സംവിധാനങ്ങളും മുകളിലെ നിലയില്‍ ഒരുക്കിയിരുന്നു. ഇവയൊന്നും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ശുചിമുറികളൊന്നും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലുമല്ല.
ചില സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നെങ്കിലും അവയൊക്കെ മറ്റെവിടേക്കോ മാറ്റപ്പെട്ടതിനു കരണം ദുരന്തസ്മാരകത്തിന്റെ ദുരവസ്ഥ തന്നെ. ഇത്തവണത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിരുന്നെങ്കില്‍ 20-ാം വാര്‍ഷികത്തിലെങ്കിലും ബോട്ടു യാത്രക്കാര്‍ക്ക് ദുരിതമില്ലാതെ വിശ്രമിക്കാനായേനേ.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം