×
login
ലോക്ഡൗണ്‍ ലംഘിച്ച് ആളെക്കൂട്ടി ജുമാ നമസ്‌കാരം; എസ്ഡിപിഐ പ്രസിഡന്റ് ഉള്‍പ്പെടെ ഈരാറ്റുപേട്ടയില്‍ 23 പേര്‍ അറസ്റ്റില്‍

അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രധാന ടൗണില്‍ നിന്നും ഉള്ളിലേയ്ക്ക് കയറിയാണ് സ്‌കൂള്‍. എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് ഹസീബ്, സ്‌കൂള്‍ മാനേജര്‍ കബീര്‍ മനയ്ക്കല്‍ എന്നിവരുള്‍പ്പെടെ 23 പേരാണ് പിടിയിലായത്.

ഈരാറ്റുപേട്ട: കൊറോണ പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടരുതെന്ന നിര്‍ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിന് സംഘടിച്ച 23 പേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളിലാണ് ഇവര്‍ ഒത്തുകൂടിയത്. അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രധാന ടൗണില്‍ നിന്നും ഉള്ളിലേയ്ക്ക് കയറിയാണ്  സ്‌കൂള്‍. എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് ഹസീബ്, സ്‌കൂള്‍ മാനേജര്‍ കബീര്‍ മനയ്ക്കല്‍ എന്നിവരുള്‍പ്പെടെ 23 പേരാണ് പിടിയിലായത്.

രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഈ ഒത്തുകൂടല്‍.  ഇവരെ നിലവില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.  സി.എച്ച് ഹസീബ് (39), ഹലീല്‍ (46), ഫസില്‍ (35), ഇസ്മയില്‍ (57), അബ്ദുള്‍ ലത്തീഫ് (48), ഹിനാസ് (43), ഷിഹാബുദ്ദീന്‍ (36), റഷീദ് (45), ഇബ്രാഹിംകുട്ടി (41), അല്‍ത്താഫ് (24), ഹബീബുള്ള (19), അബ്ദുള്‍ വാഹിദ് (42), അസ്‌കര്‍ അലി (21), അസ്റുദ്ദീന്‍ (27), കബീര്‍ (41), എം.കെ റഷീദ് (63), സലന്‍ അനസ് (17), ആരിഫ് (48), എസ്‌കര്‍ (28), കബീര്‍ (53), ഷെഫീഖ് (60), സലിം (32), അല്‍ത്താഫ് (19) എന്നിവരാണ് അറസ്റ്റിലായത്.


 

ഈരാറ്റുപേട്ടയില്‍ നിന്നും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ വീണ്ടും ആളുകള്‍ ഒത്തു ചേരുന്നതിനെ ആരോഗ്യപ്രവര്‍ത്തകരും, പൊതുസമൂഹവും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല എങ്കിലും ഇവരെ തുടര്‍ പരിശോധനകള്‍ക്ക് വിധേയരാക്കി വരികയാണ്. എന്നാല്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള മര്‍യം മര്‍ഹൂമ മദ്രസ ഹാളിലാണ് നമസ്‌കാരം നടന്നതെന്നും  ഇതിന് സ്‌കൂളുമായി ബന്ധമില്ലെന്നും ചടങ്ങില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ്. അബ്ദുല്‍കരീം അറിയിച്ചു.

 

  comment

  LATEST NEWS


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


  'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)


  ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.