×
login
അനൗണ്‍സ്‌മെന്റ് രംഗത്ത് 35 വര്‍ഷം; മള്ളിയൂര്‍ പ്രകാശന്‍ തിരക്കിലാണ്

35 വര്‍ഷത്തിലധികമായി അനൗണ്‍സ്‌മെന്റ് രംഗത്തുള്ള ഇദ്ദേഹത്തിന്റെ, ശബ്ദ ഗാഭീര്യവും വടിവൊത്ത വാക്കുകളും ആര്‍ക്കും മനസ്സിലാകുന്ന ശൈലിയുമാണ് അനൗണ്‍സ്മെന്റ് രംഗത്തെ പ്രശസ്തനാക്കിയത്.

കടുത്തുരുത്തി: ഉത്സവങ്ങളായാലും സപ്താഹമായാലും തെരഞ്ഞെടുപ്പായാലും പ്രകാശന്റെ ശബ്ദം പ്രതിധ്വനിക്കും. വാക്കുകള്‍ക്കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിഭയാണ് പി.കെ. പ്രകാശ്. അനൗണ്‍സ്‌മെന്റ് രംഗത്തെ അതികായന്‍.35 വര്‍ഷത്തിലധികമായി അനൗണ്‍സ്‌മെന്റ് രംഗത്തുള്ള ഇദ്ദേഹത്തിന്റെ, ശബ്ദ ഗാഭീര്യവും വടിവൊത്ത വാക്കുകളും ആര്‍ക്കും മനസ്സിലാകുന്ന ശൈലിയുമാണ് അനൗണ്‍സ്മെന്റ് രംഗത്തെ പ്രശസ്തനാക്കിയത്. രണ്ടു പതിറ്റാണ്ടിലേറെയായി മള്ളിയൂര്‍ ക്ഷേത്രത്തിലെ ഏത് പ്രധാനപരിപാടികള്‍ക്കും പ്രകാശിന്റെ ശബ്ദം ഒരു പ്രധാന ആകര്‍ഷണമാണ്. മള്ളിയൂര്‍ പ്രകാശ് എന്ന പേര് ഇദ്ദേഹത്തിന് ലഭിക്കാനും ഇത് കാരണമായി.

 


എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഇദ്ദേഹം പ്രിയങ്കരനാണ്. തെരഞ്ഞെടുപ്പ് അടുത്താല്‍ പ്രകാശിന് തിരക്കാണ്. 1987ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാഞ്ഞൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മത്സരിച്ച അയല്‍വാസിക്കു വേണ്ടി മൈക്കെടുത്ത പ്രകാശിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.നിരവധി മഹാന്മാരുടെ ആദരവുകള്‍ പ്രകാശ് ഏറ്റുവാങ്ങിയിട്ടുണ്ട്. കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പല പ്രമുഖരും പങ്കെടുത്ത ചടങ്ങുകള്‍ ആങ്കറിങ് ചെയ്യാനുള്ള ഭാഗ്യവും പ്രകാശിന് ലഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായിരുന്നു. ബിന്ദുവാണ് ഭാര്യ. അഞ്ജലി, അനു, അനന്ദുകൃഷ്ണ എന്നിവര്‍ മക്കളാണ്.  

 

  comment

  LATEST NEWS


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.