×
login
പ്രായത്തെ തോല്പിച്ച് ട്രാക്കിന്റെ താരമായി മാത്യു

സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. 75 വയസിന് മുകളിലുള്ളവരുടെ 400, 200 മീറ്റര്‍ ഓട്ടങ്ങളില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചാണ് മാത്യു പങ്കെടുത്തത്. കോട്ടയം ജില്ലാ ടീം മാനേജറും കായിക പരിശീലകനായ ഡോ. തങ്കച്ചന്‍ മാത്യുവിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം.

പാലാ: പ്രായത്തെ പിന്നിലാക്കി ട്രാക്കില്‍ കുതിക്കുകയാണ് മാസ്റ്റേഴ്സ് താരം മാത്യു ഇലഞ്ഞിമറ്റം എന്ന 80-കാരന്‍. സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കിയ ശേഷം കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ആദ്യ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ മെഡല്‍ മാത്യു നേടി.

സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. 75 വയസിന് മുകളിലുള്ളവരുടെ 400, 200 മീറ്റര്‍ ഓട്ടങ്ങളില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചാണ് മാത്യു പങ്കെടുത്തത്. കോട്ടയം ജില്ലാ ടീം മാനേജറും കായിക പരിശീലകനായ ഡോ. തങ്കച്ചന്‍ മാത്യുവിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം.

പാലാ സ്വദേശിയായ മാത്യു ഇപ്പോള്‍ മുണ്ടക്കയത്താണ് സ്ഥിരതാമസം. നൂറുകണക്കിന് കുട്ടികള്‍ അദ്ദേഹത്തിന്റെ കീഴില്‍ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പ്രദേശത്ത് കായിക പരിശീലനം നടത്തുന്നുണ്ട്.  കുട്ടിക്കാലത്തുതന്നെ പഠനത്തോടൊപ്പം കായികമത്സരങ്ങളിലും മാത്യു കഴിവുതൊളിയിച്ചിരുന്നു. വിളക്കുമാടം സെന്റ് ജോസഫ്സ് സ്‌കൂളിലായിരുന്നു പഠനവും കായികപരിശീലനവും.  

45 വയസ്സു മുതല്‍ മാത്യു മാസ്റ്റേഴ്സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 80-ലേറെ മെഡലുകളും നേടി. അത്ലറ്റിക്‌സ് ഇനങ്ങളിലായിരുന്നു താത്പര്യം. മലബാര്‍ സ്പെഷല്‍ പോലീസില്‍ 15 വര്‍ഷം സേവനം അനുഷ്ഠിച്ചു. ഭാര്യ ലീലാമ്മയും മക്കളായ സുജയും സാജും മരുമക്കളും കൊച്ചുമക്കളും നല്കുന്ന പിന്തുണയാണ് ഇപ്പോഴും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തന്റെ പ്രേരണയെന്ന് മാത്യു പറയുന്നു.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.