×
login
യുവദമ്പതികളുടെ മരണം; അമയന്നൂര്‍ ഞെട്ടിത്തരിച്ചു

ബുധനാഴ്ച മുതല്‍ സുധീഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ തുടര്‍ന്ന് സുധീഷിന്റെ മാതാവ് ഇന്നലെ രാവിലെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസികളൈ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് സുധീഷ് തൂങ്ങിനില്‍ക്കുന്നതു കണ്ടത്.

ദമ്പതിമാരുടെ മരണവിവരം അറിഞ്ഞ് വീടിന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍

അയര്‍ക്കുന്നം: യുവദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അക്ഷരാര്‍ത്ഥത്തില്‍ അമയന്നൂര്‍ ഗ്രാമത്തെ ഞെട്ടലിലാക്കി. തികച്ചും ശാന്തത നിറഞ്ഞു നില്‍ക്കുന്ന ഈ പ്രദേശത്ത് ഭാര്യയെ കൊലപ്പടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു എന്ന വാര്‍ത്ത ആദ്യമൊന്നും വിശ്വസിക്കുവാന്‍ പോലും ഇവിടുത്തുകാര്‍ തയാറായിരുന്നില്ല.

പിന്നീട് ഇത് യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെട്ടതോടെ അമയന്നൂര്‍ ഇല്ലിമൂലയില്‍ പതിക്കല്‍ത്താഴെയില്‍ വീടിന്റെ അയല്‍വാസികളും, ബന്ധുക്കളുമെല്ലാം ആശങ്കയിലായി. പരസ്പരം കുടുംബപ്രശ്‌നങ്ങളൊന്നും ഉള്ളതായി ബന്ധുക്കളുടെ ശ്രദ്ധയിലൊന്നും വന്നിട്ടില്ലന്നാണ് പറയുന്നത്. പിന്നെങ്ങനെ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സുധീഷ് തൂങ്ങി മരിക്കുമെന്ന ചോദ്യമാണ് ഇവര്‍ക്കിടയില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ഇവരുടെ മകന്‍ ആറുവയസ്സുള്ള സിദ്ധാര്‍ത്ഥിനെ സഹോദരന്റെ വീട്ടിലാക്കിയശേഷം നടന്ന സംഭവങ്ങള്‍ മുന്‍തീരുമാന പ്രകാരമായിരുന്നുവെന്ന സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്.

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് അമയന്നൂര്‍ ഇല്ലിമൂലയില്‍ പതിക്കല്‍ത്താഴെയില്‍ സുധീഷ് (40), ഭാര്യ റ്റിന്റു (34) എന്നിവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ സുധീഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ തുടര്‍ന്ന് സുധീഷിന്റെ മാതാവ് ഇന്നലെ രാവിലെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയല്‍വാസികളൈ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് സുധീഷ് തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഉടന്‍തന്നെ മറ്റ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ഇതിനിടയില്‍ അമ്മ മോഹാലസ്യപ്പെട്ട് വീണു. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി.


അയര്‍ക്കുന്നത്തു നിന്നും പൊലീസ് എത്തി മുറിയുടെ വാതിലുകള്‍ തുറന്ന്‌നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചതായി ബോധ്യപ്പെട്ടത്. റ്റിന്റുവിനെ ഷാള്‍ കഴുത്തില്‍ മുറുക്കി മുഖത്ത് തലയണവെച്ച നിലയില്‍ കിടപ്പ് മുറിയിലെ കട്ടിലിന് താഴെയും, സുധീഷിനെ അടുത്ത മുറിയില്‍ ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ആദ്യം തന്നെ പൊലീസ് സ്ഥലത്തെത്തിയതിനാല്‍ വീടും പരിസരവും പൂര്‍ണ്ണമായും അവരുടെ നിയന്ത്രണത്തിലായി. സുധീഷിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചതായാണ് സൂചന. ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളാന്നും ഉണ്ടായിരുന്നതായി ഒരറിവും ഇല്ലന്നാണ് അവര്‍ പറയുന്നത്.

വിവരം അറിഞ്ഞ് വന്‍ ജനാവലി വീടിന്റെ പരിസരത്തേക്ക് എത്തിയെങ്കിലും ഇന്‍ക്വിസ്റ്റ് നടപടികള്‍ വൈകുന്നേരം പൂര്‍ത്തിയാകുന്നതുവരെ ആരെയും പൊലീസ് പ്രവേശിപ്പിച്ചില്ല. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ നേരിട്ടത്തിയത് പൊലീസ് നടപടികള്‍ക്ക് വേഗത കൂട്ടി. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്‌കുമാര്‍, അയര്‍ക്കുന്നം എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിരലടയാള വിദഗ്ധരും, സൈന്റിഫിക്ക് എക്സ്പേര്‍ട്ട് സംഘവും സ്ഥലത്ത് എത്ത് തെളിവെടുപ്പ് നടത്തി.

    comment

    LATEST NEWS


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


    കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


    കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.