×
login
സിപിഎം മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും ചാരായം പിടിച്ചു; ഭര്‍ത്താവ് പിടിയില്‍

കോട്ടയം നാര്‍ക്കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10 മണിയോടു കൂടി നടത്തിയ പരിശോധനയിലാണ് വ്യാജവാറ്റുചാരായം പിടികൂടിയത്. ഇവരുടെ വീട്ടില്‍ അനധികൃതമായി വില്പനയ്കു സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്ററോളം വരുന്ന നാടന്‍ വാറ്റുചാരായമാണ് പിടിച്ചത്.

അയ്മനം: സിപിഎം മുന്‍പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും ചാരായം പിടിച്ചു. അയ്മനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുന്‍ അംഗം പുലിക്കുട്ടിശ്ശേരി വട്ടയ്ക്കാട് പാലത്തിനു സമീപം പാറപ്പുറത്ത് മിനിയുടെ വീട്ടില്‍ നിന്നാണ് ചാരായം പിടിച്ചത്.  

കോട്ടയം നാര്‍ക്കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10 മണിയോടു കൂടി നടത്തിയ പരിശോധനയിലാണ് വ്യാജവാറ്റുചാരായം പിടികൂടിയത്. ഇവരുടെ വീട്ടില്‍ അനധികൃതമായി വില്പനയ്കു സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്ററോളം വരുന്ന നാടന്‍ വാറ്റുചാരായമാണ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് മിനിയുടെ ഭര്‍ത്താവ് ശിവജി എന്നു വിളിക്കുന്ന ഷാജി മോനെ പോലീസ്  പിടികൂടി. 


നാളുകളായി ഇവരുടെ വീട്ടില്‍ ചാരായം സൂക്ഷിക്കുകയും അനധികൃതമായി കച്ചവടം നടത്തിവരികയുമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ച കോട്ടയം നാര്‍ക്കോട്ടിക്ക് സെല്‍ വിഭാഗം സ്ഥലത്ത് നിരീക്ഷണം നടത്തിവരുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തുകയും വ്യാജ വാറ്റുചാരായം പിടികൂടുകയും ചെയ്തത്.  ഈ സമയത്ത് ഷാജിമോന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ വിളിച്ചു വരുത്തിയാണ് പോലീസ് പിടികൂടിയത്.  

നിരവധി നാളുകളായി ഇവരുടെ വീട് കേന്ദ്രീകരിച്ച് ചാരായക്കച്ചവടം നടത്തിവരുകയാണെന്നും പലവിധ സാമൂഹ്യ പ്രശ്‌നങ്ങളും ഇതുമൂലം നിരന്തരം പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഭരണ രാഷ്ട്രീയ പിന്‍ബലത്തില്‍ കേസില്‍ പെടാതെ ഇവര്‍ രക്ഷപ്പെടുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.

 

  comment

  LATEST NEWS


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


  'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)


  ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.