×
login
പെട്രോളിംഗിനിടെ പോലീസ്‍ സംഘത്തിന് നേരേ ആക്രമണം; വയോധികന്‍ പിടിയില്‍

ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനിടില്‍ പോലീസിനെ കയ്യേറ്റം ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

പൊന്‍ക്കുന്നം: രാത്രികാല പെട്രോളിംഗിനിടെ വാഹനം മാറ്റിയിടാന്‍ പറഞ്ഞ പൊന്‍ക്കുന്നം എസ്ഐ ടി.ജി രജേഷിന്റെ കരണത്തടിച്ച സംഭവത്തില്‍ വയോധികനെതിരെ കേസെടുത്തു. പൊന്‍ക്കുന്നം മടക്കക്കുന്ന് സ്വദേശി നിരപ്പേല്‍ ശശിധരനെ (68)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പൊന്‍ക്കുന്നം - പാലാ റോഡില്‍ രാത്രികാല പെട്രോളിംഗിനിടെ 7ാം മൈലില്‍ വച്ചായിരുന്നു സംഭവം. നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത ശശിധരനോട് വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് ഇയാളെ പ്രകോപ്പിപിച്ചത്. അസഭ്യം പറഞ്ഞ് വണ്ടിയില്‍ നിന്നിറങ്ങിയ ഇയാള്‍ എസ് ഐയുടെ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുകയും കരണത്തടിക്കുയുമായിരുന്നു. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനിടില്‍ പോലീസിനെ കയ്യേറ്റം ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.


 

 

    comment

    LATEST NEWS


    ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


    നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


    തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


    കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


    പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


    'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.