×
login
കോട്ടയം നഗരത്തിൽ കോളേജ്‍ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; മൂന്നംഗ സംഘം അറസ്റ്റിൽ, നടന്നത് ക്രൂരമായ ആക്രമണമെന്ന് പെൺകുട്ടി

തനിക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് പെൺകുട്ടി പറഞ്ഞു. നാട്ടുകാർ നോക്കി നിന്നതല്ലാതെ രക്ഷിക്കാനായി ശ്രമിച്ചില്ല. പോലീസെത്തിയപ്പോൾ മാത്രമാണ് ആക്രമണം അവസാനിപ്പിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി.

കോട്ടയം:നഗരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി പത്തരയോടെ സെന്‍ട്രല്‍ ജംഗ്ഷന് സമീപമാണ് ആക്രമണമുണ്ടായത്. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും താഴത്തങ്ങാടി സ്വദേശികളായ മൂന്നംഗ സംഘം ആക്രമിച്ചത്. പെണ്‍കുട്ടിയെ ചവിട്ടാന്‍ ശ്രമിക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തനിക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് പെൺകുട്ടി പറഞ്ഞു. നാട്ടുകാർ നോക്കി നിന്നതല്ലാതെ രക്ഷിക്കാനായി ശ്രമിച്ചില്ല. പോലീസെത്തിയപ്പോൾ മാത്രമാണ് ആക്രമണം അവസാനിപ്പിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട് കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കണ്ടശേഷം പുറത്തിറങ്ങി ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സംഘം യുവാക്കള്‍ പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് മൂന്ന് ചെറുപ്പക്കാരടങ്ങുന്ന സംഘം പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമിച്ചത്.  

ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവില്‍ പോലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ കോട്ടയം വെസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവർ താഴത്തങ്ങാടി സ്വദേശികളാണ്.  പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.