×
login
ഓര്‍മ്മയായത് തലമുറയിലെ ഒരു നൂറ്റാണ്ടിന്റെ പ്രതിനിധി

മീനച്ചില്‍ ക്ഷത്രിയസഭ പ്രസിഡന്റും കുടുംബയോഗം കാരണവരുമായിരുന്നു. പാലാ സെന്റ് തോമസ് പള്ളി നിര്‍മാണത്തിന് സ്ഥലം വിട്ടു നല്കുകയും അവിടെ സ്രാമ്പി കെട്ടി പള്ളി നിര്‍മാണത്തിന് നേതൃത്വം നല്കിയതും കര്‍ത്താക്കന്മാരുടെ കുടുംബത്തിലെ പൂര്‍വവികരായിരുന്നു. രൂപതാധ്യക്ഷന്മാരുമായി എക്കാലവും നല്ല അടുപ്പമാണ് ഭാസ്‌കരന്‍ കര്‍ത്തയും കുടുംബവും പുലര്‍ത്തിയിരുന്നത്.

പാലാ: ഭാസ്‌കരന്‍ കര്‍ത്തായുടെ മരണത്തോടെ ഓര്‍മ്മയായത് കര്‍ത്താക്കന്മാരുടെ തലമുറയിലെ ഒരു നൂറ്റാണ്ടിന്റെ പ്രതിനിധിയാണ്. ദാമോദരസിംഹര്‍ ഭാസ്‌കരന്‍ കര്‍ത്ത എന്നാണ് മുഴുവന്‍ പേര്.  

 കുടുംബത്തിലെ പുരുഷന്‍മാരുടെ മാറാപ്പേരാണ് ഈ വിശേഷണം .ഇളയ സഹോദരന്‍ രാമചന്ദ്രന്‍ കര്‍ത്ത രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായുന്നു. 97-കാരിയായ സരസ്വതി തമ്പാട്ടി താമസിക്കുന്ന ചെച്ചേരില്‍ മഠം തൊട്ടുപിന്നിലാണ്. 120 വര്‍ഷത്തോളം പഴക്കമുള്ള നാലുകെട്ടാണത്.

      പാലായുടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന മൂല്യാധിഷ്ഠിത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഭാസ്‌കരന്‍ കര്‍ത്ത.1964 മുതല്‍ 79 വരെ മുത്തോലി ഗ്രാമപഞ്ചായത്തിന്റ പ്രസിഡന്റായിരുന്നു. മീനച്ചില്‍ ക്ഷത്രിയസഭ പ്രസിഡന്റും കുടുംബയോഗം കാരണവരുമായിരുന്നു.


പാലാ സെന്റ് തോമസ് പള്ളി നിര്‍മാണത്തിന് സ്ഥലം വിട്ടു നല്കുകയും അവിടെ സ്രാമ്പി കെട്ടി പള്ളി നിര്‍മാണത്തിന് നേതൃത്വം നല്കിയതുംകര്‍ത്താക്കന്മാരുടെ കുടുംബത്തിലെ പൂര്‍വവികരായിരുന്നു. രൂപതാധ്യക്ഷന്മാരുമായി എക്കാലവും നല്ല അടുപ്പമാണ് ഭാസ്‌കരന്‍ കര്‍ത്തയും കുടുംബവും പുലര്‍ത്തിയിരുന്നത്.

        1921 സപ്തംബര്‍ 12ന് പരമേശ്വരന്‍ പോറ്റിയുടെയും സാവിത്രി തമ്പാട്ടിയുടെയും മകനായി ചിങ്ങമാസത്തിലെ ഉത്രാടം നക്ഷത്രത്തിലാണ് ഭാസ്‌കരന്‍ കര്‍ത്താ ജനിച്ചത്. മീനച്ചില്‍ എയ്ഡഡ് എല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് മീനച്ചില്‍ കര്‍ത്താക്കളുടേതായിരുന്നു ഈ സ്‌കൂള്‍. പിന്നീടു പാലാ രൂപതയ്ക്കു കൈമാറി. മഹാകവികളായ വള്ളത്തോളും ഉള്ളൂരുമൊക്കെ കര്‍ത്തായുടെ തറവാട്ടു വീട്ടിലെത്തിയിട്ടുണ്ട്. 2018-ല്‍ രാജസ്ഥാനിലെ ഉദയ്പൂര്‍ സിറ്റി പാലസില്‍ നടന്ന മഹാറാണ മേവാര്‍ ഫൗണ്ടേഷന്റെ വാര്‍ഷിക പരിപാടിക്ക് മീനച്ചില്‍ കര്‍ത്താക്കള്‍ക്കും ക്ഷണം കിട്ടിയിരുന്നു.  

   പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജോസ് കെ.മാണി എം.പി, എംഎല്‍എമാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി.മീനാഭാവല്‍, വൈസ് പ്രസിഡന്റ് ജയ രാജു, മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്ജ്, ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, മുന്‍ വി.സി. ഡോ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുത്തോലി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ.ശശികുമാര്‍, സിജു സി.എസ്, ശ്രീജയ എം.പി, ബീനാ റാണി, രാജന്‍ മുണ്ടമറ്റം, സോമി കെഴുവന്താനം, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ വീട്ടിലെത്തി ഭാസ്‌കരന്‍ കര്‍ത്തായ്ക്ക അന്തിമോപചാരം അര്‍പ്പിച്ചു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.