×
login
കോട്ടയത്ത് മെഡിക്കല്‍ കോളേജിലെ ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളത്തെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍വെച്ചാണ് മാലിന്യങ്ങള്‍ക്കിടയിലെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജീവനക്കാര്‍ ചേര്‍ന്ന് വേര്‍തിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

കോട്ടയം: മെഡിക്കല്‍ കോളേജിലെ ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംസ്‌ക്കരിക്കനായി എറണാകുളത്തേക്ക് കൊണ്ടുപോയ മാലിന്യത്തിനിടയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

എറണാകുളത്തെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍വെച്ചാണ് മാലിന്യങ്ങള്‍ക്കിടയിലെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജീവനക്കാര്‍ ചേര്‍ന്ന് വേര്‍തിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.  

കുഞ്ഞിന്റെ തലയില്‍ നിറയെ മുടിയുണ്ട്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിന്റെ ശരീരമാണ് കണ്ടത്. കവറില്‍കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം. പുറമേ നിന്ന് ആരെങ്കിലും കുഞ്ഞിന്റെ മൃതദേഹം കൊണ്ടിട്ടതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ആശുപത്രിയും അന്വേഷണം പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇത്തരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി അയച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.