×
login
ബസുകളുടെ മത്സരയോട്ടം; മൂന്നു ബസ്സുകള്‍ ഇടിച്ചു

ആശുപത്രി മേഖലകളില്‍ അമിത വേഗത പാടില്ലെന്നും ഓവര്‍ ടേക്കും, ഹോണ്‍ മുഴക്കവും പാടില്ലെന്ന ഗതാഗത വകുപ്പിന്റെ നിയമങ്ങളൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന രീതിയിലാണ് സ്വകാര്യബസ്സുകള്‍ മെഡിക്കല്‍ കോളജ് റോഡിലൂടെ പായുന്നത്.

മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിക്കു സമീപം ഒന്നിനു പിന്നില്‍ മറ്റൊന്നായി ഇടിച്ച മൂന്നു സ്വകാര്യ ബസ്സുകള്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി റോഡില്‍ ബസുകളുടെ മത്സരയോട്ടം, മൂന്നു ബസ്സുകള്‍  ഇടിച്ചു.  എറണാകുളം റൂട്ടില്‍ ഓടുന്ന ആവേ മരിയ ബസ് കുട്ടികളുടെ ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന മില്ലേനിയം ബസ്സിനു പിന്നിലിടിച്ചാണ് ആദ്യത്തെ അപകടം. മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് എറണാകുളം ഭാഗത്തേക്കു പോയ ബസ്സാണിത്. തുടര്‍ന്ന് ഇതേ ദിശയില്‍ നിന്നു തന്നെ അമിതവേഗതയില്‍ എത്തിയ ബോബി ബസ് ആവേ മരിയ ബസ്സിന്റെ പിന്നിലും ഇടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. യാത്രക്കാരായ പത്തോളം പേര്‍ക്ക് അപകടത്തില്‍ സാരമായ പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. ബസ്സുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.  

 

ആശുപത്രി മേഖലകളില്‍ അമിത വേഗത പാടില്ലെന്നും ഓവര്‍ ടേക്കും, ഹോണ്‍ മുഴക്കവും പാടില്ലെന്ന ഗതാഗത വകുപ്പിന്റെ നിയമങ്ങളൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന രീതിയിലാണ് സ്വകാര്യബസ്സുകള്‍ മെഡിക്കല്‍ കോളജ് റോഡിലൂടെ പായുന്നത്. ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ട് മെഡിക്കല്‍ കോളജ് കവാടത്തിനു മുന്‍പില്‍ തന്നെ ബസ്സ് നിര്‍ത്തി ആളെ കയറ്റുന്നതും പതിവാണ്. ഇതു മൂലം രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ പോലും ആശുപത്രി കവാടത്തില്‍ കുടുങ്ങുന്നതും നിത്യസംഭവമാണ്. ഗതാഗത വകുപ്പിന്റെയും, ട്രാഫിക് പോലീസിന്റെയും അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


 

 

 

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.