×
login
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം

സമൂലം ഔഷധ ഗുണമുള്ള ചെടിയാണ് ചെമ്പരത്തി വിവിധ രോഗങ്ങള്‍ക്ക് മികച്ച മരുന്നായ ചെമ്പരത്തിയുടെ പൂവും മൊട്ടും ഭക്ഷ്യ യോഗ്യവുമാണ്. ചെമ്പരത്തിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ചെമ്പരത്തിക്കാവ് എന്ന പദ്ധതിയാണ് ഇത്തവണ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരവിന്ദ വിദ്യാമന്ദിരം നടപ്പിലാക്കുന്നത്.

പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം നടപ്പാക്കുന്ന ചെമ്പരത്തിക്കാവ് പദ്ധതി പ്രിന്‍സിപ്പാള്‍ കവിത.ആര്‍.സിക്ക് ചെമ്പരത്തി ചെടിയുടെ തൈ നല്‍കി ചലച്ചിത്ര താരവും എംഎല്‍എയുമായ മുകേഷ് ഉദ്ഘാടനം ചെയ്യുന്നു. സിനിമാ സംവിധായകന്‍ ജയരാജ് സമീപം

പള്ളിക്കത്തോട്: പരിസ്ഥിതി ദിനത്തില്‍ വ്യത്യസ്ത ആശയവുമായി പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം. ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.  

  സമൂലം ഔഷധ ഗുണമുള്ള ചെടിയാണ് ചെമ്പരത്തി വിവിധ രോഗങ്ങള്‍ക്ക് മികച്ച മരുന്നായ ചെമ്പരത്തിയുടെ പൂവും മൊട്ടും ഭക്ഷ്യ യോഗ്യവുമാണ്. ചെമ്പരത്തിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ചെമ്പരത്തിക്കാവ് എന്ന പദ്ധതിയാണ് ഇത്തവണ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരവിന്ദ വിദ്യാമന്ദിരം നടപ്പിലാക്കുന്നത്.  


 പരിസ്ഥിതി ദിനാചരണങ്ങള്‍ ധാരാളമുണ്ടെങ്കിലും നട്ടുനനച്ച ചെടിക്ക് ആവശ്യമായ പരിപാലനവും ശ്രദ്ധയും നല്‍കി അതിനെ വളര്‍ത്തിയെടുക്കുന്നു എന്നതാണ് അരവിന്ദയുടെ പ്രത്യേകത. കഴിഞ്ഞ പരിസ്ഥിതിദിനങ്ങളില്‍ അരവിന്ദ തുടക്കംകുറിച്ച നക്ഷത്ര വനവും ബേര്‍ഡ്‌സ് ക്ലബ്ബും ഇന്നും സജീവമാണ്. ചിലച്ചിത്രതാരവും എംഎല്‍എയുമായ മുകേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയായി. രക്ത ചന്ദന വൃക്ഷത്തിന് ജലാഭിഷേകം നടത്തി ജയരാജ് പദ്ധതിയുടെ ഭാഗമായി. പ്രിന്‍സിപ്പാള്‍ കവിത.ആര്‍.സി, മാനേജര്‍ പി.ആര്‍.സുഭാഷ്, അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.