×
login
കൊറോണ പ്രതിരോധത്തെ വെല്ലുവിളിച്ച് വീണ്ടും സിപിഎം; കോട്ടയം മെഡിക്കല്‍ കോളേജ്‍ ഐസൊലേഷന്‍ വാര്‍ഡിന് സമീപം 55 പേരുമായി വാസവന്റെ 'സമ്മേളനം'; പ്രതിഷേധം

മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി വാസവന്റെ വന്‍മാന്‍ഷോ. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിന് സമീപം നടന്ന ഡിവൈഎഫ്ഐയുടെയും വാസവന്റെ സ്വകാര്യ സൊസൈറ്റിയായ അഭയത്തിന്റെയും പരിപാടിയിലാണ് നിയമം ലംഘിച്ച് ആളുകള്‍ പങ്കെടുത്തത്. മരണ വീട്ടില്‍പ്പോലും പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചെന്ന് ഇരുപത് പേരില്‍ക്കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് കര്‍ശന നിലപാട് എടുക്കുമ്പോള്‍ സമൂഹത്തിന് മാതൃകയാകേണ്ട സിപിഎം നേതാവ് ആളെ കൂട്ടി സമ്മേളനം നടത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

കോട്ടയം: നിയമവും ആരോഗ്യ മാനദണ്ഡങ്ങളും ലംഘിച്ച് സിപിഎം ജില്ലാ സെക്രട്ടറിയുടെ സമ്മേളനം. പങ്കെടുത്തത് 55 ലേറെ പേര്‍. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി വാസവന്റെ വണ്‍മാന്‍ഷോ. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിന് സമീപം നടന്ന ഡിവൈഎഫ്ഐയുടെയും വാസവന്റെ സ്വകാര്യ സൊസൈറ്റിയായ അഭയത്തിന്റെയും പരിപാടിയിലാണ് നിയമം ലംഘിച്ച് ആളുകള്‍ പങ്കെടുത്തത്. മരണ വീട്ടില്‍പ്പോലും പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചെന്ന് ഇരുപത് പേരില്‍ക്കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് കര്‍ശന നിലപാട് എടുക്കുമ്പോള്‍ സമൂഹത്തിന് മാതൃകയാകേണ്ട സിപിഎം നേതാവ് ആളെ കൂട്ടി സമ്മേളനം നടത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.  

വാസവന്റെ ബന്ധുവും മെഡിക്കല്‍ കോളേജ് ആര്‍എംഒയുമായ ഡോ.രഞ്ചന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. കോറോണ ബാധിതനായ ചെങ്ങളത്തെ രോഗിയുടെ വീട്ടില്‍പ്പോയ വാസവന്‍ നിരീക്ഷണത്തില്‍ പോകാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡ് സിപിഎം പാര്‍ട്ടി ഗ്രാമമാക്കാനാണ് വാസവന്റെ ശ്രമമെന്ന പരാതിയും വ്യാപകമാണ്. പ്രതിസന്ധി ഘട്ടത്തില്‍ മുങ്ങുന്ന സ്ഥലം എംഎല്‍എ സുരേഷ്‌കുറിപ്പിന്റെ അഭാവം മുതലാക്കാനാണ് വാസവന്റെ ശ്രമം. വാസവന്റെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ട്. സാധാരണക്കാര്‍ക്ക് ഒരു നിയമവും സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമവുമാണ് സംസ്ഥാനത്ത് പോലീസ് നടപ്പാക്കുന്നത്.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.