എഞ്ചിനീയറിങ് ബിരുദധാരിയാണെങ്കിലും കാന്‍വാസുകളുടെയും നിറങ്ങളുടെയും ലോകം തനിക്ക് നല്കുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഇത് തന്നെ തുടരുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇപ്പോള്‍ ഓണ്‍ലൈനായി ഡിസൈനിങ്ങ് കൂടി പഠിക്കുന്നുണ്ട്.
ചങ്ങനാശ്ശേരി: പ്രിയപ്പെട്ട കൂട്ടുകാരുടെ പിറന്നാള്‍ വരുന്നു.. അല്ലെങ്കില്‍ കല്യാണം വരുന്നു എന്ത് സമ്മാനം നല്കണമെന്നറിയാതെ കണ്‍ഫ്യൂഷനിലാണോ നിങ്ങള്‍, എന്നാല്‍ എല്ലാത്തിനും പരിഹാരമുണ്ട് ചങ്ങനാശ്ശേരി മോര്‍കുളങ്ങര സ്വദേശിനിയായ ദേവ്‌നയുടെ കൈയില്‍. നൂലുകള്‍ കൊണ്ട് ഇമോഷന്‍സിനെ തുന്നി ചേര്‍ക്കുകയാണ് ബിടെക് ബിരുദധാരിയായ ദേവ്‌ന. ലോക്ഡൗണ്‍ പലര്‍ക്കും പലരീതിയിലാണ് ഉപകാരപ്രദമായത്. എന്നാല്‍ ദേവ്‌നക്കിത് ഇത് സ്വന്തം കഴിവുകള്‍ കൂടി തിരിച്ചറിയാന്‍ കിട്ടിയ സമയമായിരുന്നു.
മുന്‍പ് ചിത്ര രചനയൊന്നും പഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യം ബന്ധുക്കള്‍ക്കായിരുന്നു ആര്‍ട്ട്‌വര്‍ക്ക് ചെയ്ത് കൊടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകത്തില്‍ എവിടെക്ക് വേണേലും തന്റെ ആര്‍ട്ട് വര്‍ക്കുകള്‍ നല്കാന്‍ തയാറാണ് ദേവ്‌ന.
കൂടുതലായും തന്റെ സോഷ്യല്‍ മീഡിയ പേജായ ഹൂപ്പി ഡെക്കോര്‍സ് വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഒരു റീല്‍സിലൂടെയാണ് സൂചിയുടെയും നൂലിന്റെയും വലിയ ലോകത്തിലേക്ക് ചേക്കേറിയത്. ഒരോരുത്തരുടെ ഇഷ്ടത്തിനും ആഗ്രഹത്തിനുമനുസരിച്ചുള്ള സമ്മാനങ്ങള്‍ നിര്‍മിച്ചു നല്കുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്നും ദേവ്‌ന പറഞ്ഞു.
എഞ്ചിനീയറിങ് ബിരുദധാരിയാണെങ്കിലും കാന്‍വാസുകളുടെയും നിറങ്ങളുടെയും ലോകം തനിക്ക് നല്കുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഇത് തന്നെ തുടരുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇപ്പോള്‍ ഓണ്‍ലൈനായി ഡിസൈനിങ്ങ് കൂടി പഠിക്കുന്നുണ്ട്.
ഭഗവാന്‍ ശിവന്റെ എംബ്രോയിഡറി ചെയ്തതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വര്‍ക്ക്. അതുകണ്ട് ഒരുപാട് പേര്‍ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഒരിക്കലും കരുതിയിരുന്നില്ല ഈ മേഖലയിലേക്ക് എത്തുമെന്ന്. എന്നാല്‍ ഇപ്പോള്‍ ഇത് മനഃസുഖവും ആശ്വാസവും നല്കുന്നതായും ദേവ്‌ന പറയുന്നു. ഫെയ്‌സ് പോര്‍ട്ട്രെയിറ്റ്, ഹോം ഡെക്കോര്‍, എംബ്രോയ്ഡറി, കളര്‍ പെന്‍സില്‍ ഡ്രോയിങ്ങ് അങ്ങനെ എന്തു വേണമെങ്കിലും ദേവ്‌നയ്ക്ക് വഴങ്ങും.
കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി
പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും
രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്‌ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം