×
login
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും

രജിസ്‌ട്രേഷന്‍ രേഖകളില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി ഉറപ്പു വരുത്തണമെന്നും യോഗം തീരുമാനിച്ചു. ജില്ലാ മോണിറ്ററിങ് കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലയിലെ ചില ക്ഷേത്രങ്ങള്‍ നല്‍കിയ അപേക്ഷകള്‍ അനുവദിച്ചു. ആനകള്‍ക്ക് ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

കോട്ടയം: ജില്ലയിലെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും മിഴിവേകാന്‍ ഗജരാജന്മാര്‍ക്ക് അനുമതി. തിരുനക്കര പൂരത്തിന് 22 ആനകളെയും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് പതിവ് എണ്ണം ആനകളെയും, ഇത്തിത്താനം ഗജമേള 25 ആനകളെ വരെയും എഴുന്നള്ളിപ്പിക്കാന്‍  ആവശ്യമായ പ്രത്യേക അനുമതി ലഭിച്ചു.  

 ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണ് ആനകള്‍ക്ക് അനുമതി നല്‍കിയത്. ജില്ലയിലെ ഉത്സവത്തിന് കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. മാത്രമല്ല കൊവിഡ് വ്യാപനത്തിന് മുമ്പ് ക്ഷേത്രങ്ങളില്‍ നടന്നു വരുന്ന ആചാരങ്ങള്‍ അതേപടി നടപ്പാക്കാന്‍ യോഗം അനുമതി നല്‍കി.

 രജിസ്‌ട്രേഷന്‍ രേഖകളില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി ഉറപ്പു വരുത്തണമെന്നും യോഗം തീരുമാനിച്ചു.  


 ജില്ലാ മോണിറ്ററിങ് കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലയിലെ ചില ക്ഷേത്രങ്ങള്‍ നല്‍കിയ അപേക്ഷകള്‍ അനുവദിച്ചു. ആനകള്‍ക്ക് ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് നിരോധിച്ച  ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.  

 യോഗത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. സാജൂ, എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി രവിന്ദ്രനാഥ്, ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട്, ആന തൊഴിലാളി യൂണിയന്‍ പ്രതിനിധി സാലുകുട്ടന്‍ നായര്‍, എസ്പിസിഎ അംഗം ഉണ്ണി കിടങ്ങൂര്‍ എന്നിവര്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.