കോട്ടയം: കുങ്കുമ ഹരിത പതാകകള്‍ നിറഞ്ഞ് നഗരവീഥി… എങ്ങും താളമേളം… വര്‍ണ്ണം വിതറി ബലൂണുകളും കാവടിയാട്ടവും കരകയാട്ടവും. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍.
കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോ നഗരത്തെ ആവേശത്തേരിലേറ്റി. വൈകിട്ട് ആറോടെ കളക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിയപ്പോഴേയ്ക്കും സൂര്യന് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കുങ്കുമ ശോഭ പടര്‍ത്തിയിരുന്നു. നഗരവീഥിയിലും ആകാശത്തും ഒരുപോലെ കുങ്കുമവര്‍ണ്ണം വാരി വിതറിയപ്പോള്‍ അത് നയനമനോഹരകാഴ്ചയായി. സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു.
ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ കെ.ജി. രാജ്മോഹന്‍, പി.കെ. രവീന്ദ്രന്, എം.എസ്. കരുണാകരന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് റീബ വര്‍ക്കി, ദേവകി ടീച്ചര്‍, ജില്ലാ ട്രഷറര്‍ പി.ഡി. രവീന്ദ്രന്, മണ്ഡലം പ്രസിഡന്റ് ടി.ആര്. അനില്‍കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ. ശങ്കരന്, വി.പി. മുകേഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, മണ്ഡലം ഭാരവാഹികളായ വിനു ആര്. മോഹന്‍, അനീഷ് കല്ലേലില്‍, സിന്ധു അജിത്ത്, അനീഷ പ്രദീപ്, ടി.ടി. സന്തോഷ് കുമാര്‍, കൗണ്‍സിലര്‍മാരായ പി.എസ്. ബിജുകുമാര്‍, കെ.യു. രഘു, എസ്. ജയ, ദിവ്യസുജിത്ത് തുടങ്ങിയവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: