×
login
ഫെയ്‌സ്ബുക്കില്‍ ലൈവായി ആത്മഹത്യാശ്രമം, യുവാവിനെ പോലീസ് രക്ഷിച്ചു

അമലിന്റെ വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്തായിരുന്നു കൃത്യം. എന്റെ അത്മഹത്യ ലൈവ് എന്ന പേരില്‍ ഇയാള്‍ ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കിലിട്ടു. മുറിയില്‍ രക്തം തളം കെട്ടിക്കിടക്കുന്ന ചിത്രം സഹിതമാണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പാലാ പോലീസിനെ വിവരം അറിയിച്ചു.

ആത്മഹത്യാശ്രമം നടത്തിയ അമലിനെ പോലീസ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നു

പാലാ: കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ലൈവായി  ഫെയ്‌സ്ബുക്കിലിട്ട യുവാവിനെ പോലീസ് അന്വേഷിച്ച് വീട്ടിലെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. പാലാ ചിറ്റേട്ട് അമല്‍ ഫ്രാന്‍സിസ് (30)ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ പോലീസ് തന്ത്രത്തില്‍ പിന്തിരിപ്പിച്ച്  ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അമലിന്റെ വീട്ടില്‍  മാതാപിതാക്കളില്ലാത്ത സമയത്തായിരുന്നു കൃത്യം. എന്റെ അത്മഹത്യ ലൈവ് എന്ന പേരില്‍ ഇയാള്‍ ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കിലിട്ടു. മുറിയില്‍ രക്തം തളം കെട്ടിക്കിടക്കുന്ന ചിത്രം സഹിതമാണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.  

  ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പാലാ പോലീസിനെ വിവരം  അറിയിച്ചു. ഫെയ്‌സ് ബുക്ക് പരിശോധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേക്ഷണം നടത്തി, എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തില്‍ പോലീസ് സംഘം  അരമണിക്കൂറിനുള്ളില്‍ ഇയാളുടെ താമസ സ്ഥലത്തെത്തി. അഗ്‌നിശമന സേനാവിഭാഗവും സ്ഥലത്തെത്തി.  


  വീട്  അടച്ചിട്ട  നിലയിലായിരുന്നു. അഗ്‌നിശമന സേന എത്തും  മുമ്പേ അമലിനെ അനുനയിപ്പിച്ച് വീടിന്റെ വാതില്‍ തുറപ്പിച്ച് ആംബുലന്‍സ് വരുത്തി പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.

 

 

    comment

    LATEST NEWS


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.