വേമ്പനാട് കായലിനോടു ചേര്‍ന്നു കിടക്കുന്ന 117 ഏക്കര്‍ വിസ്തൃതിയുള്ള ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തില്‍ ഫ്ളോട്ടിങ് റെസ്റ്റോറന്റിനോടൊപ്പം മത്സ്യക്കൂടുകൃഷിയും ആരംഭിക്കുന്നുണ്ട്. മുപ്പതുപേര്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഫ്ളോട്ടിംഗ് റസ്റ്റൊറന്റിലുള്ളത്.
മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഫ്ളോട്ടിങ് റെസ്റ്റോറന്റ്.
കോട്ടയം: കായല്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പംതന്നെ എന്നും പ്രിയമാണ് വ്യത്യസ്ഥതയുള്ള ഭക്ഷണവും. പുതുമ തേടിയെത്തുന്നവര്‍ക്ക് ഇപ്പോള്‍ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യംകൂടിയാണ് മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തില്‍ ഒരുങ്ങിയത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒഴുകുന്ന ഭക്ഷണശാലയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
വേമ്പനാട് കായലിനോടു ചേര്‍ന്നു കിടക്കുന്ന 117 ഏക്കര്‍ വിസ്തൃതിയുള്ള ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തില്‍ ഫ്ളോട്ടിങ് റെസ്റ്റോറന്റിനോടൊപ്പം മത്സ്യക്കൂടുകൃഷിയും ആരംഭിക്കുന്നുണ്ട്. മുപ്പതുപേര്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഫ്ളോട്ടിംഗ് റസ്റ്റൊറന്റിലുള്ളത്. ഇന്ന് വൈകിട്ട് നാലിന് കാളാഞ്ചി മത്സ്യക്കൂടു കൃഷി തോമസ് ചാഴിക്കാടന്‍ എംപിയും ഒഴുകുന്ന ഭക്ഷണശാല സി.കെ. ആശ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ ആധ്യക്ഷനാകും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം