×
login
കോട്ടയം റെയില്‍ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവ്‍ പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍

കൂട്ടിയിട്ടിരന്ന ബാഗ്കളില്‍ നിന്ന് കഞ്ചാവ് സൂക്ഷിച്ചിരുന്ന ബാഗ് ഏതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. അതോടെ പോലീസ് നായയുടെ സേവനം തേടി.

കോട്ടയം: റെയിൽ‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടിച്ചു. ഇന്നലെ ഷാലിമാര്‍ എകസ്പ്രസില്‍ ഒഡീഷയില്‍ നിന്ന് എത്തിയ അതിഥിതൊഴിലാളിയില്‍ നിന്നാണ് 4 കിലോ കഞ്ചാവ് പിടികൂടിയത്. ഒഡീഷ സന്തോഷ്പുര സ്വദേശി പരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചത്. കൂട്ടിയിട്ടിരന്ന ബാഗ്കളില്‍ നിന്ന് കഞ്ചാവ് സൂക്ഷിച്ചിരുന്ന ബാഗ് ഏതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. അതോടെ പോലീസ് നായയുടെ സേവനം തേടി. പോലീസ് സ്‌നിഫര്‍ വിഭാഗത്തില്‍ പെട്ട ഡോണ്‍ എന്ന നായായാണ് കഞ്ചാവ് സൂക്ഷിച്ച ബാഗ് ഏതെന്ന് കണ്ടത്താന്‍ സഹായിച്ചത്. കഞ്ചാവ് കണ്ടുപിടിക്കുന്നതില്‍ വിദഗ്ധനാണ് ഡോണ്‍. 


എന്നാല്‍ എട്ട് പേര്‍ പിടിയിലായിരുന്നു ആരുടെതാണ് ബാഗ് എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ചേതക്ക് എന്ന പോലീസ് നായയുടെ സഹായം തേടി .ചേതക്ക് കൃത്യമായി ആരുടെ ബാഗ് ആണെന്ന് കണ്ടത്തി. ബാഗിലെ തുണിക്കഷ്ണത്തിന്റെ മണം പിടിച്ച് പ്രതിയില്‍ എത്തിച്ചേരുകയായിരുന്നു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായാണ് ഡോണ്‍. കൊലപാതകത്തിനും മറ്റും മണത്ത് തെളിവ് ശേഖരിക്കാന്‍ മിടുക്കനാണ് ചേതക്ക്. ബെല്‍ഡിയം മെലിനോസ് ഇനത്തില്‍പ്പെട്ട ട്രാക്കര്‍ നായയാണ് ചേതക്ക്. 

പോലീസ് ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളാണ് ചേതക്കും, ഡോണും. നര്‍ക്കോടിക്‌സ് ഡിെൈവഎസ്പി എം.എം ജോസ്,കോട്ടയം ഡിെൈവഎസ്പി ജെ. സന്തോഷ് കുമാര്‍, ഈസ്റ്റ് എസ്എച്ഒ ഒ.യു ശ്രീജിത്ത്, എസ്‌ഐ എംഎച്ച് അനുരാജ് എന്നിവരാണ് അന്വേഷണം നടത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചില്‍ നടന്നത്.

 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.