×
login
ഗൂഗിള്‍ മാപ്പ്‍ ചതിച്ചു, വിനോദസഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണു

വിനോദ സഞ്ചാരികളായ ഇവര്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ആലപ്പുഴയ്ക്ക് പോവുകയായിരുന്നു.ഗൂഗിള്‍ മാപ്പ് നോക്കിപോയ ഇവര്‍ കുറുപ്പന്തറകടവില്‍ എത്തിയപ്പോള്‍ മാപ്പ് നേരെപോകാന്‍ നിര്‍ദ്ദേശിച്ചു.ഇതോടെ ഡ്രൈവര്‍ യാത്ര തുടര്‍ന്നു.കാര്‍ തോട്ടിലേക്ക് ഇറങ്ങിപോയി,

കോട്ടയം: ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും, എന്നാല്‍ പലപ്പോഴും ഗൂഗിള്‍ മാപ്പ് ചതിക്കുകയാണ്. അത് വഴി പലരും അപകടത്തില്‍പെടുന്നുണ്ട്.ഇപ്പോഴിതാ കേരളം സന്ദര്‍ശിക്കുന്നതിനായി കര്‍ണ്ണാടകയില്‍ നിന്ന് എത്തിയ സംഘം  ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് തോട്ടില്‍ ചാടിയിരിക്കുകയാണ്.

 

കഴിഞ്ഞ ദിവസം കടുത്തുരുത്തിയലാണ് സംഭവം നടന്നത്.കുറുപ്പന്തറ-കല്ലറ റോഡില്‍ കുറുപ്പന്തറ കടവ് തോട്ടിലേക്കാണ് ടോയോട്ട ഫോര്‍ച്യൂണര്‍ ചെന്ന് ചാടിയത്.വിനോദ സഞ്ചാരികളായ ഇവര്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം  ആലപ്പുഴയ്ക്ക് പോവുകയായിരുന്നു.ഗൂഗിള്‍ മാപ്പ് നോക്കിപോയ ഇവര്‍ കുറുപ്പന്തറകടവില്‍ എത്തിയപ്പോള്‍ മാപ്പ് നേരെപോകാന്‍ നിര്‍ദ്ദേശിച്ചു.ഇതോടെ ഡ്രൈവര്‍ യാത്ര തുടര്‍ന്നു.കാര്‍ തോട്ടിലേക്ക് ഇറങ്ങിപോയി, ഡ്രൈവറെ തടയാന്‍ അടുത്ത് നിന്നവര്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ ശ്രദ്ധിച്ചില്ല.കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയുണ്ടായിരുന്നതിനാല്‍ തോട്ട്ില്‍ വെളളം നിറിഞ്ഞിരുന്നു.  


 

സ്ത്രീകളും, കുട്ടികളും അടക്കം ഏഴ് പേര്‍ ഉണ്ടായിരുന്നു കാറില്‍.സംഭവം കണ്ടുനിന്നവരാണ് കാറിന്റെ ഡോര്‍ തുറന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്.തുടര്‍ന്ന് കാര്‍ കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും, കാര്‍ കുടുങ്ങി പോയിരുന്നു.ഒടുവില്‍ ലോറി വിളിച്ചാണ് കാര്‍ കരയ്ക്ക് കയറ്റിയ്ത്.പിന്നാലെ വന്ന മറ്റോരു കാറും അപകടത്തില്‍പെടാതെ രക്ഷപെട്ടത് നാട്ടുകാര്‍ സമയത്ത് ഇടപെട്ടത് കൊണ്ടാണ്.ഈ റോഡിലൂടെ ആലപ്പുഴയ്ക്ക്, കുമരകത്തിനും മറ്റും പോകാന്‍ സാധിക്കുന്നതിനാല്‍, റോഡ് പരിചയമില്ലാത്തവര്‍  കൊടും വളവില്‍ നേരെ തോട്ടിലേക്ക് വാഹനം ഓടിച്ചിറക്കും.

 

  comment

  LATEST NEWS


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22


  ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്


  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു; പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.