×
login
കാറപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസുകാരൻ മരിച്ചതിന് പിന്നാലെ മുത്തശ്ശിയും മരിച്ചു

ഇവാൻ ബുധനാഴ്ച രാവിലെ 10 നും 7 മണിക്കൂറിനു ശേഷം വൈകുന്നേരം 5 ന് മോളിയും മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30ന് കുമരകം കവണാറ്റിൻകരയിലായിരുന്നു അപകടം.

ഗാന്ധിനഗർ.. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യവേ കാർ മരത്തിലിടിച്ച് അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസുകാരൻ മരിച്ചതിൻ്റെ പിന്നാലെ മുത്തശ്ശിയും മരിച്ചു. കാഞ്ഞിരപ്പള്ളി മണിമല പൂവത്തോലി തൂങ്കുഴി ജിജോ മഞ്ജു ദമ്പതികളുടെ ഏക ദത്തുപുത്രൻ ഇവാനാണ് മരിച്ചത്. പിന്നാലെ മഞ്ജുവിൻ്റെ മാതാവ് ചങ്ങനാശ്ശേരി നാലു കോടി കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ മോളി സെബാസ്റ്റ്യൻ (70) ആണ് മരിച്ചത്.

ഇവാൻ ബുധനാഴ്ച രാവിലെ 10 നും 7 മണിക്കൂറിനു ശേഷം വൈകുന്നേരം 5 ന് മോളിയും മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30ന് കുമരകം കവണാറ്റിൻകരയിലായിരുന്നു അപകടം. അപകടത്തിൽ ജിജോ (46), ഭാര്യ മഞ്ജു (45) ഭാര്യാമാതാവ് മോളി സെബാസ്റ്റൻ (70) എന്നിവർക്കും പരിക്കേറ്റിരുന്നു. മൂന്നു പേരുംകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയവേയാണ് മോളി മരണപ്പെട്ടത്. 


ഇവാനെ ആദ്യം കുട്ടികളുടെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലെ ജനറൽ തീവ്ര പരിപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്ന ഇവാൻ ഇന്നലെ (ബുധനാഴ്ച) രാവിലെ 10ന് മരിച്ചു.മൃതദേഹം കുമരകം പോലീസ് ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് (വ്യാഴാഴ്ച) പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

മോളിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

    comment

    LATEST NEWS


    ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


    ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


    ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


    കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


    അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.