×
login
ആര്‍പ്പൂക്കര ചാത്തുണ്ണിപ്പാറയിലെ ഗുഹാക്ഷേത്രം തകര്‍ത്ത സ്ഥാനത്ത് കുരിശ് നാട്ടി, തകര്‍ന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മിതി

ഒരു നാടിന്റ സംസ്‌കാരവുമായി ബന്ധപ്പെട്ട ഇത്തരം നിര്‍മ്മിതികള്‍ പുരാവസ്തു സൂക്ഷിപ്പുകള്‍ ആകേണ്ടിയിരുന്നതാണ്. പാണ്ഡവര്‍ വനവാസക്കാലത്ത് ഈ പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ചിരുന്നു എന്നതിന് നിരവധി തെളിവുകള്‍ ഇന്നും നിലനില്ക്കുന്നു. കുടമാളൂരിനു സമീപം വട്ടക്കോട്ടയില്‍ ഭീമസേനന്റെ ഗദ കുത്തിയ സ്ഥലം എന്നു കരുതുന്ന ഒരു കുഴിയുണ്ട്. ഇതില്‍ കടുത്ത വേനലിലും ഇന്നും വറ്റാത്ത വെള്ളവുമുണ്ട്. കൂടാതെ കാല്‍പാദങ്ങളും കരിങ്കല്ലില്‍ കൊത്തി വച്ചിരിക്കുന്നു.

ചാത്തുണ്ണിപ്പാറയില്‍ ഗുഹാക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുടിയൂര്‍ക്കര പള്ളിവക കുരിശും കാണിക്കവഞ്ചിയും സ്ഥാപിച്ചിരിക്കുന്നു

കുടമാളൂര്‍ രാധാകൃഷ്ണന്‍

ഗാന്ധിനഗര്‍: വനവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചാത്തുണ്ണിപ്പാറയിലെ നിര്‍മ്മിതികള്‍ നാമാവശേഷമായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹാക്ഷേത്രം തകര്‍ത്ത സ്ഥാനത്ത് കുരിശ് നാട്ടി. മെഡിക്കല്‍ കോളേജിനു സമീപം മുടിയൂര്‍ക്കരയിലാണ് ഈ സ്ഥലം. പാറയില്‍ കൊത്തിയെടുത്ത വാസഗൃഹവും, ആട്ടുകല്ല്, ഉരല്‍, അരകല്ല് എന്നിവയെല്ലാം ഇവിടെ ഉണ്ടായിരുന്നു. വലിയ പാറയില്‍ രണ്ട് അറകളാണ് കൊത്തിയെടുത്തത്. ഒരാള്‍ക്ക് സുഖമായി നില്‍ക്കാന്‍ സാധിക്കുന്ന തരത്തിലാണ്

പാറ കൊത്തി ഗുഹാക്ഷേത്രം നിര്‍മ്മിച്ചത്. കൂടാതെ ധാരാളം കൊത്തുപണികളും പ്രാചീന ലിപിയിലുള്ള എഴുത്തുകളും ഉണ്ടായിരുന്നു. ഇവയെല്ലാമാണ് നശിപ്പിക്കപ്പെട്ടത്.

വീട് പോലെ തോന്നിക്കുന്നതുകൊണ്ട് വീടുപാറ എന്നാണ് നാട്ടുകാര്‍ ഈ പാറയെ വിളിച്ചിരുന്നത്. ഒരു നാടിന്റ സംസ്‌കാരവുമായി ബന്ധപ്പെട്ട ഇത്തരം നിര്‍മ്മിതികള്‍ പുരാവസ്തു സൂക്ഷിപ്പുകള്‍ ആകേണ്ടിയിരുന്നതാണ്. പാണ്ഡവര്‍ വനവാസക്കാലത്ത് ഈ പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ചിരുന്നു എന്നതിന് നിരവധി തെളിവുകള്‍ ഇന്നും നിലനില്ക്കുന്നു. കുടമാളൂരിനു സമീപം വട്ടക്കോട്ടയില്‍ ഭീമസേനന്റെ ഗദ കുത്തിയ സ്ഥലം എന്നു കരുതുന്ന ഒരു കുഴിയുണ്ട്. ഇതില്‍ കടുത്ത വേനലിലും ഇന്നും വറ്റാത്ത വെള്ളവുമുണ്ട്. കൂടാതെ കാല്‍പാദങ്ങളും കരിങ്കല്ലില്‍ കൊത്തി വച്ചിരിക്കുന്നു.

പാണ്ഡവം ക്ഷേത്രം പാണ്ഡവരുടെ കാലത്ത് നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത നമസ്‌കാര മണ്ഡപവും, കരിങ്കല്ലില്‍ കൊത്തിയെടുത്ത ആനയുടെ രൂപവുമെല്ലാം ഇപ്പോഴും ക്ഷേത്രത്തിലുണ്ട്. ചാത്തുണ്ണിപ്പാറയില്‍ വീടു പാറയെന്നും, ആനപ്പാറയെന്നും പേരുള്ള രണ്ടു പാറകളാണ് ഉണ്ടായിരുന്നതെന്ന് സമീപവാസിയും 80കാരനുമായ കരിമ്പാലില്‍ തോമസ് ചേട്ടന്‍ പറയുന്നു. വീടുപാറ 20 സെന്റ് സ്ഥലത്താണ് നിന്നിരുന്നത്. ചെറുപ്പകാലത്ത് തോമസ് ചേട്ടന്‍ കൂട്ടുകാരുമൊത്ത് ഇവിടെയാണ് കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് കരമൊഴിവായി ലഭിച്ച ഏക്കറുകണക്കിന് വസ്തു തോമസ് ചേട്ടന്റെ കുടുംബത്തിന് ഈ സ്ഥലത്തുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം നഷ്ടപ്പെട്ട് വീടിനോടു ചേര്‍ന്ന് ചെറിയ പലചരക്കു പച്ചക്കറി കട നടത്തുകയാണ് ഇദ്ദേഹം.


വീടുപാറയില്‍ ഒരു വീടിന്റെ എല്ലാ സംവിധാനങ്ങളുമുണ്ടായിരുന്നു. വീടിന് പത്തടിനീളത്തിലും വീതിയിലുമുള്ള ഒരു വരാന്തയും ഉണ്ടായിരുന്നു. മഴ ഉണ്ടാകുമ്പോള്‍ ഈ വരാന്തയിലാണ് കൂട്ടുകാരുമെന്ന് മഴ നനയാതെ കയറി നിന്നിരുന്നത്. അതു കൊണ്ടാണ് വീടു പാറ എന്ന് ഈ പാറയെ നാട്ടുകാര്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്കു മുമ്പ്് ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജോസ് എന്നു വിളിക്കുന്ന ഈരാറ്റുപേട്ടക്കാരനായ ആളില്‍ എത്തിച്ചേര്‍ന്നു. ഇദ്ദേഹമാണ് വീടുപാറ പൊട്ടിച്ച് വിറ്റത്. ലോഡുകണക്കിന് പാറയും, വേലിക്കല്ലുകളുമാണ് ഇവിടെ നിന്ന് ലോറിയില്‍ കയറ്റി പോയതെന്ന് നാട്ടുകാര്‍ പറയുന്നു.

ജോസിന്റെ ബന്ധുക്കള്‍ പൂഞ്ഞാര്‍ ഭാഗത്ത് താമസിക്കുന്നുണ്ടെന്നും സ്ഥലം കേസില്‍ പെട്ടു കിടക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ആനയുടെ രൂപത്തിലുള്ള രണ്ടു പാറകള്‍ ഇപ്പോഴും ഇവിടെയുണ്ട് സമീപത്തായി മുടിയൂര്‍ക്കര പള്ളിവക ഒരു കുരിശും കാണിക്കവഞ്ചിയും സ്ഥാപിച്ചിരിക്കുന്നു. ഈ പ്രദേശമൊഴിച്ച് ബാക്കിയെല്ലാം മെഡിക്കല്‍ കോളേജിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഭൂമിയാണ്.

നാടിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും വിളിച്ചോതുന്ന വിലപ്പെട്ട സ്മാരകങ്ങളാണ് അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നടിഞ്ഞത്. ഉള്ള സ്ഥലവും അവശേഷിക്കുന്ന പാറകളും എങ്കിലും ഏറ്റെടുത്ത് പുരാവസ്തു കേന്ദ്രമായി സൂക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ചരിത്രാന്വേഷകരുടെ ആവശ്യം.

    comment

    LATEST NEWS


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.