×
login
കൊടുംചൂട്: മലയോരം വരണ്ടു, മണിമലയാറും പുല്ലകയാറും ഒഴുക്ക് നിലയ്ക്കുന്ന അവസ്ഥയിൽ, കുടിവെള്ളക്ഷാമം രൂക്ഷം

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നാടിനെ പ്രളയത്തില്‍ മുക്കിയ ഈ രണ്ട് ആറ്റിലും ഒരടിപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. പ്രളയത്തില്‍ മുണ്ടക്കയം മേഖലയിലെ പല ചെറുകിട കുടിവെള്ള പദ്ധതികളും തകര്‍ച്ച നേരിട്ടതാണ് കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം.

വറ്റിവരളുന്ന മണിമലയാര്‍. മുണ്ടക്കയം ബൈപാസില്‍ നിന്നുള്ള കാഴ്ച

കോട്ടയം: വെയില്‍ കനത്തതോടെ ജില്ലയുടെ മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു തുടങ്ങി. മലയോരത്തെ പ്രധാന ജലസ്രോതസ്സുകളായ മണിമലയാറും പുല്ലകയാറും ഒഴുക്ക് നിലയ്ക്കുന്ന അവസ്ഥയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നാടിനെ പ്രളയത്തില്‍ മുക്കിയ ഈ രണ്ട് ആറ്റിലും ഒരടിപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.  

പ്രളയത്തില്‍ മുണ്ടക്കയം മേഖലയിലെ പല ചെറുകിട കുടിവെള്ള പദ്ധതികളും തകര്‍ച്ച നേരിട്ടതാണ് കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം. പ്രളയത്തില്‍ തകര്‍ന്ന കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പുനഃ സ്ഥാപിക്കാന്‍ ജലസേചന വകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിപോയെങ്കിലും നടപടിയായിട്ടില്ല. ഇതോടെ മലയോര മേഖല കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പായി.

ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് ഏറെക്കുറെ പരിഹാരം ലഭിക്കുന്ന ചെറുതും വലുതുമായ ധാരാളം കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയൊന്നും കാര്യക്ഷമമായി മുമ്പോട്ടുകൊണ്ടുപോകാന്‍ അധികൃതര്‍ താല്പര്യമെടുക്കാത്തതാണ് ക്ഷാമം രൂക്ഷമാകാന്‍ കാരണം. ആറുകളില്‍ ജലം നിലനിര്‍ത്തുന്നതിനായി പലയിടങ്ങളിലും ചെക്കുഡാമുകള്‍ സ്ഥാപിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ പ്രളയത്തില്‍ മാലിന്യങ്ങളും മണലും വന്നടിഞ്ഞ അവസ്ഥയാണ്.  

മുണ്ടക്കയം, പാറത്തോട്, കാഞ്ഞിരപ്പള്ളി, എരുമേലി, ചിറക്കടവ്, എലിക്കുളം തുടങ്ങിയ പഞ്ചായത്തുകളെല്ലാം കുടിവെള്ള പ്രശ്‌നം നേരിടുന്നുണ്ട്. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളില്‍ കരിമ്പുകയം പദ്ധതിയില്‍ നിന്ന് കുടിവെള്ളം എത്തുന്നുണ്ട്. എന്നാല്‍ വരള്‍ച്ച ശക്തമായാല്‍ പമ്പിങ് സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാധ്യതയുമുണ്ട്. നിലവില്‍ അത്തരത്തിലുള്ള അവസ്ഥയില്ലെന്നാണ് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറയുന്നത്.  

മണിമല, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ക്ക് ഗുണകരമാകുന്ന വെള്ളാവൂര്‍ മേജര്‍ കുടിവെള്ള പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. പദ്ധതിക്കായി നിര്‍മിച്ച ഏറത്തുവടകരയിലെ കിണര്‍ കഴിഞ്ഞ പ്രളയത്തില്‍ ചെളിനിറഞ്ഞ അവസ്ഥയിലാണ്. പദ്ധതിക്കായി ലക്ഷങ്ങള്‍ പൊടിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കാത്ത ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയാണിത്. ജില്ലയുടെ പടിഞ്ഞാറന്‍മേഖലയില്‍ നിലവില്‍ കുടിവെള്ള പ്രശ്‌നം കാര്യമായിട്ടില്ല. എന്നാല്‍ വേനല്‍ കടുത്താന്‍ ഈ പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകും.മുണ്ടക്കയം: മലവെള്ളപ്പാച്ചിലില്‍ ജനജീവിതം തകര്‍ത്തെറിഞ്ഞ ജില്ലയുടെ മലയോര മേഖലയെ കാത്തിരിക്കുന്നത് കുടിവെള്ള ക്ഷാമം. വേനല്‍ചൂട് ശക്തമായതോടെ മണിമലയാറും പുല്ലകയാറും വറ്റി വരണ്ടു. രാവിലെയുള്ള മഞ്ഞും അത് കഴിഞ്ഞുള്ള ചൂടുമാണ് ജലനിരപ്പ് കുറയ്ക്കുന്നത്.

ആര്‍ത്തലച്ചെത്തിയ വെള്ളം സംഹാരതാണ്ഡവമാടിയ പുഴയിലിപ്പോള്‍ അരയടി പോലും വെള്ളമില്ല. നവംബര്‍ വരെ ശക്തമായ മഴ പെയ്‌തെങ്കിലും ചൂടു വര്‍ധിച്ചതോടെയാണ് മണിമലയാറ്റിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയത്. ചൂട് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മലയോര മേഖല കടുത്ത വരള്‍ച്ച നേരിടേണ്ടി വരും. ഇത് കൃഷിയേയും കാര്യമായി ബാധിക്കും.

മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മണലും കല്ലും നിറഞ്ഞ് പുഴയിലെ കയങ്ങളും കുഴികളും നികന്നത് ജലനിഴപ്പ് വേഗത്തില്‍ താഴാന്‍ കാരണമായി. പുഴയിലെ മണലുകള്‍ നീക്കം ചെയ്ത് ജല സ്രോതസുകള്‍ വീണ്ടെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ചില സ്ഥലങ്ങളില്‍ മണല്‍ നീക്കം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ല.

മുണ്ടക്കയം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ചെളിക്കുഴി, പാറയബലം ഭാഗങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. ജല്‍ ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളിലൂടെ ഇപ്പോള്‍ കുടിവെള്ളത്തിന് തടസമില്ലെങ്കിലും മണിമലയാറ്റിലെ കുടിവെള്ള സ്രോതസുകള്‍ വറ്റിയാല്‍ മലയോരത്തിന് കുടിവെള്ളമെന്നത് കിട്ടാക്കനിയാകും.


വേനല്‍ച്ചൂട്; കരുതല്‍ വേണം

പകല്‍ സമയത്തെ കനത്ത ചൂട് സൂര്യാഘാതം  ഉണ്ടാക്കുവാന്‍ സാധ്യതയുള്ളതിനാല്‍ വെയിലത്ത്  അധികനേരം നിന്നുള്ള ജോലികള്‍ ഒഴിവാക്കുക.

കണ്ണുകളെ സംരക്ഷിക്കുവാന്‍ യാത്രയില്‍ സണ്‍ ഗ്ലാസ് ഉപയോഗിക്കുക.

പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുക,

പച്ചവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.

കൈത്തോടുകളിലെയും മറ്റ് ജലാശയങ്ങളിലെയും വെള്ളം മലിനപ്പെടാതെ നോക്കുക.

ടാങ്കറില്‍ എത്തുന്ന ജലത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുക.  

 

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.