×
login
കോട്ടയംജില്ലയില്‍ കനത്ത മഴ തുടരുന്നു.ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു

കോട്ടയത്ത് ഇന്നലെ 20.4,പാമ്പാടിയില്‍ 28.0, തീക്കോയി-25.0 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.ഇന്നലെ ആകെ മഴ-164.1 മില്ലീ മീറ്റര്‍ മഴയുണ്ടായി. ശരാശരി മഴ-23.44 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

കോട്ടയം: മലയോര മേഖലയില്‍ ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയില്‍ മീനച്ചിലാര്‍, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.ഇന്നലെ കാലത്ത് തുടങ്ങി മഴ ഉച്ചയോടെയാണ് ശമിച്ചത്. ഇന്ന് പുലര്‍ച്ചെയും കനത്ത മഴ ഉണ്ടായി. ജാഗ്രത നിര്‍ദ്ദേശ ലെവലിന് താഴെയാണെങ്കിലും, കൈത്തോടുകള്‍ നിറഞ്ഞ് വെളളമൊഴുക്ക് ശക്തമാകുന്നത് ജലനിരപ്പ് ഇനിയും ഉയരാന്‍ കാരണമായേക്കാം.

 

പല പ്രദേശങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു. വനപ്രദേശത്ത് മഴ കനക്കുന്നതിനാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെളളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യത ഉണ്ട്.മോനിപ്പളളി ചീങ്കല്ലേല്‍ പാട്ടക്കാട്ടില്‍ മത്തായി ഫ്രാന്‍സിന്റെ വീട് ഭാഗികമായി തകര്‍ന്നു. 50,000 രൂപയുടെ നഷ്ടമുണ്ടായി. ഇന്ന് കൂടി മഴ കനക്കുകയാണെങ്കില്‍ ആറ്കളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് നിര്‍ദ്ദേശമുണ്ട്.


 

കോട്ടയത്ത് ഇന്നലെ 20.4,പാമ്പാടിയില്‍ 28.0, തീക്കോയി-25.0 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.ഇന്നലെ ആകെ മഴ-164.1 മില്ലീ മീറ്റര്‍ മഴയുണ്ടായി. ശരാശരി മഴ-23.44 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

 

    comment

    LATEST NEWS


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.