ചൂട് കൂടുതലുള്ള പാലക്കാടിനെ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി കോട്ടയം പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്തെ താപനില 37.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാത്രി തണുത്ത് വിറച്ചും പകല്‍ വിയര്‍ത്ത് കുളിച്ചുമാണ് ജില്ല കഴിയുന്നത്. രണ്ടുദിവസമായി രാത്രിയില്‍ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നു.
കുറവിലങ്ങാട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയം ജില്ലയിലെ മലയോര മേഖല വെന്തുരുകുകയാണ്. രാജ്യത്ത് ഏറ്റവും ചൂട് കൂടുതലുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനം വിയര്‍ത്ത് കുളിച്ചു സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ കോട്ടയം. 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ സമയത്തെ കോട്ടയത്തെ ഇപ്പോഴത്തെ താപനില.
ചൂട് കൂടുതലുള്ള പാലക്കാടിനെ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി കോട്ടയം പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്തെ താപനില 37.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാത്രി തണുത്ത് വിറച്ചും പകല്‍ വിയര്‍ത്ത് കുളിച്ചുമാണ് ജില്ല കഴിയുന്നത്.
രണ്ടുദിവസമായി രാത്രിയില്‍ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നു. രാത്രിയില്‍ തണുപ്പ് കൂടുന്നതോടെ പകല്‍ വീണ്ടും ചൂടിന് കാഠിന്യമേറുമെന്നാണ് പഴമക്കാരുടെ ഭാഷ്യം. 2020 ഫെബ്രുവരിയില്‍ തന്നെ കോട്ടയത്തെ താപനില 38.5 ഡിഗ്രി ആയിരുന്നു.
കോട്ടയത്ത് രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയായ 38.5 ഡിഗ്രി മുന്‍പും വിവിധ വര്‍ഷങ്ങളില്‍ കോട്ടയത്തെ പൊള്ളിച്ചിട്ടുണ്ട്. അവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു.
നഗരത്തില്‍ ചൂട് കൂടുന്നതോടെ ഇനി വരുന്ന ന്യൂനമര്ദ്ദത്തിലാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ ന്യൂനമര്ദ്ദമെത്തിയാലും ചൂട് കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല കോട്ടയം ഉള്‍പ്പടെ മറ്റു ജില്ലകളിലും വരും ദിവസങ്ങളില്‍ ചൂട് ഇനിയും ഉയരാനാണ് സാധ്യത. താരതമ്യേന ചൂട് കുറവായിരുന്നു കോട്ടയത്ത് അനുഭവപ്പെട്ടിരുന്നത്.
പകല്‍ പുറത്തേക്കിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. ദിവസേന ശരാശരി താപനിലയില്‍ രണ്ട് ഡിഗ്രി വരെയാണ് വര്‍ധന ഉണ്ടാകുന്നത്. ഏറ്റവും ചൂട് കൂടുതലായിരുന്ന പാലക്കാടിനെ നമുടെ കോട്ടയം പിന്നിലാക്കിയിരിക്കുകയാണ്.
വേനല്‍ മഴയിലെ ലഭ്യത കുറവാണ് ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം പറയുന്നത്. ഇനിയും വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ചൂട് കൂടാനും കടുത്ത വരള്‍ച്ച ഉണ്ടാകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനുവരി പകുതിയോടെ തന്നെ ജില്ലയിലെ ജലാശയങ്ങള്‍ വരള്‍ച്ചയുടെ പിടിയിലായിരുന്നു.
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു; പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം