×
login
വീണ്ടും സജീവമായി പുതിയകാവില്‍ കഥകളി വിദ്യാലയം

25 വര്‍ഷം മുന്‍പ് പുതിയകാവില്‍ ഉത്സവത്തിന് പകലരങ്ങിന് തുടക്കം കുറിച്ച് വിജയിപ്പിച്ചതിന്റെ തുടര്‍ വിജയമാകും കഥകളി വിദ്യാലയമെന്ന പ്രതീക്ഷയാണ് പുതിയകാവ് നാട്യമണ്ഡലം സംഘാടകര്‍ക്ക്.

പൊന്‍കുന്നം: കൊവിഡ് മൂലം പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ച പുതിയകാവ് ദേവീക്ഷേത്രത്തിലെ കഥകളി വിദ്യാലയം പുനരാരംഭിച്ചു. പുതിയതായി എത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ ഒരുക്കമായെന്നും വിദ്യാലയ സംഘാടകന്‍ മീനടം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. നിലവില്‍ 14 കുട്ടികളാണ് അഭ്യസിക്കുന്നത്.

 

വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പഠനത്തിന് തടസ്സമുണ്ടാകാതെ ഞായറാഴ്ചകളിലാണ് കഥകളി പഠനം. പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം ഭാഗ്യനാഥാണ് ഗുരു. കുടമാളൂരില്‍ കഥകളി വിദ്യാലയത്തിലൂടെ നിരവധി ശിഷ്യരെ വാര്‍ത്തെടുത്ത പ്രഗത്ഭനാണ് ഇദ്ദേഹം.25 വര്‍ഷം മുന്‍പ് പുതിയകാവില്‍ ഉത്സവത്തിന് പകലരങ്ങിന് തുടക്കം കുറിച്ച് വിജയിപ്പിച്ചതിന്റെ തുടര്‍ വിജയമാകും കഥകളി വിദ്യാലയമെന്ന പ്രതീക്ഷയാണ് പുതിയകാവ് നാട്യമണ്ഡലം സംഘാടകര്‍ക്ക്.  


 

12 വര്‍ഷത്തെ തുടര്‍ച്ചയായ പഠനമാണ് ലക്ഷ്യമിടുന്നത്. പൊന്‍കുന്നം എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹന്‍(രക്ഷാധികാരി), യൂണിയന്‍ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാര്‍(ജോയിന്റ് സെക്രട്ടറി), മീനടം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(ഡയറക്ടര്‍), ദേവസ്വം സെക്രട്ടറി വി.ആര്‍.രാധാകൃഷ്ണ കൈമള്‍(മാനേജര്‍) പി.അശോക് കുമാര്‍(ചെയര്‍മാന്‍), അഡ്വ.ജഗന്മയലാല്‍(വൈസ് ചെയര്‍മാന്‍), ഹരിശ്ചന്ദ്രലാല്‍, ബിന്ദു മുരളി, മായ സജി, ശാലിനി രാജീവ്(അംഗങ്ങള്‍) എന്നിവരാണ് നാട്യമണ്ഡലം ഭാരവാഹികള്‍.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.