×
login
ശബരിമല‍യില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം‍; ഒരാള്‍ കൂടി മരിച്ചു, കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു

ചെറിയനാട് സ്വദേശി ജയകുമാര്‍ (47) നേരത്തെ മരിച്ചിരുന്നു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28) ആണ് നിലവില്‍ ചികിത്സയിലുള്ളത്.

പത്തനംതിട്ട: ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷ്(35) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.  

ചെറിയനാട് സ്വദേശി ജയകുമാര്‍ (47) നേരത്തെ മരിച്ചിരുന്നു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28) ആണ് നിലവില്‍ ചികിത്സയിലുള്ളത്.  കഴിഞ്ഞ ജനുവരി രണ്ടിന് മാളികപ്പുറം ക്ഷേത്ര നടയ്ക്ക് പിന്‍ഭാഗത്തെ പടക്കശാലയിലാണ് അപകടമുണ്ടായത്. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.  

അമലിൻ്റെ മുഖത്തും രജീഷിൻ്റെ കാലുകൾക്കുമാണ് പൊള്ളലേറ്റത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവയ്ക്കാന്‍ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.