ക്രിസ്തുമസ് ദിനത്തില്‍ തിരുനക്കര മൈതാനത്തിനു പിന്‍വശത്തും, തിരുനക്കര ക്ഷേത്രക്കുളത്തിനു സമീപവും സാമൂഹ്യ വിരുദ്ധരും കഞ്ചാവ് മാഫിയയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
കോട്ടയം: നഗരം സാമൂഹ്യ വിരുദ്ധരുടെ പിടിയിലെന്ന് തെളിയിക്കുന്ന സംഭവം വീണ്ടും അരങ്ങേറി. വ്യാഴാഴ്ച വൈകിട്ട് 7ന് നഗരമദ്ധ്യത്തില്‍ ടിബി റോഡില്‍ ആലുക്കാസ് ജൂവലറിക്കു സമീപമാണ് സംഭവം. മദ്യപിച്ച ശേഷം പോര്‍വിളികളുമായി നടപ്പാതയിലൂടെ നടന്നു വന്ന സ്ത്രീയും പുരുഷനും തമ്മിലാണ് സിനിമയെ വെല്ലുന്ന കൈയ്യാങ്കളിയും അസഭ്യവര്‍ഷവും നടത്തിയത്.
പുരുഷന്റെ മര്‍ദ്ദനമേറ്റ് സ്ത്രീ റോഡരുകില്‍ ബോധമില്ലാതെ വീണു. തുടര്‍ന്നും സ്ത്രീയെ ആക്രമിക്കാനെത്തിയ പുരുഷനെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. വിവരം പോലീസിനെയും അറിയിച്ചു.ഉടന്‍ തന്നെ ബൈക്കില്‍ പട്രോളിംഗ് പോലീസും പുറകെ പിങ്ക് പോലീസും എത്തി. വീണു കിടന്ന സ്ത്രീയുടെ മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്പിക്കുവാന് ശ്രമിച്ചെങ്കിലും അവര്‍ എഴുന്നേറ്റില്ല. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥരില്ലാതെ ഓട്ടോയില്‍ ഇവരുമായി ആശുപത്രിയിലേയ്ക് പോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് പോലീസുമായിട്ടാണ് ഓട്ടോ ആശുപത്രിയിലേയ്ക്ക് പോയത്.
നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവര്‍ സ്ഥിരം പ്രശ്നക്കാരാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓടുന്ന വാഹനങ്ങള്‍ക്കു മുമ്പില്‍ ചാടി വീണ് പണം തട്ടുന്നവരാണ് ഇവരെന്നും പറയപ്പെടുന്നു. ഇങ്ങനെയുള്ള സാമൂഹ്യ വിരുദ്ധരുടെ കൈയ്യിലാണ് നഗരത്തിന്റെ നിയന്ത്രണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ തിരുനക്കര മൈതാനത്തിനു പിന്‍വശത്തും, തിരുനക്കര ക്ഷേത്രക്കുളത്തിനു സമീപവും സാമൂഹ്യ വിരുദ്ധരും കഞ്ചാവ് മാഫിയയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ജവഹര്‍ പുരസ്കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍
കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം