×
login
കോട്ടയം ജില്ലാ ഭരണകൂടം നോക്കുകുത്തി; നടക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ സെല്‍ഭരണം

അഭയത്തിന്റെ പേരില്‍ വാസവന്‍ സമാന്തര പാര്‍ട്ടി പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പാര്‍ട്ടിയില്‍ പോലും അഭിപ്രായമുണ്ട്. കുറവിലങ്ങാട് പഞ്ചായത്തില്‍ സിപിഎമ്മിന്റെ രണ്ട് അടുക്കളയാണ് പ്രവര്‍ത്തിച്ചത്. മണര്‍കാട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയത്തിന്റെ അടുക്കളയിലെ പ്രധാന പ്രവര്‍ത്തകനായിരുന്നു മണര്‍കാട്ടെ രണ്ടാമത്തെ കൊറോണ ബാധിതന്‍.

കോട്ടയം: ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വസവന്റെ സെല്‍ഭരണം. ജില്ലയിലെ എല്ലാ മേഖലകളിലും കേറി ഇടപെടുന്ന ജില്ലാ സെക്രട്ടറിയുടെ നടപടിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുപോലും വലിയ എതിര്‍പ്പുണ്ട്.  

പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് മാത്രമല്ല  ഭരണകക്ഷിയായ സുരേഷ്‌കുറിപ്പിന് പോലും ജില്ലയില്‍ എന്തുനടക്കുന്നെന്ന് അറിയില്ല. വി.എന്‍ വസവന്റെ സ്വകാര്യ സംഘടനയായ അഭയത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മിക്കപഞ്ചായത്തിലും സമാന്തരമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ അടുക്കളയ്ക്ക് യാതൊരു വിധ അനുമതിയും വാങ്ങിയിട്ടില്ല. ഒരു പഞ്ചായത്തില്‍ ഒരു സാമൂഹ്യ അടുക്കള എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പോലും വകവെക്കാതെയാണ് അഭയത്തിന്റെ നേതൃത്വത്തില്‍ സിപിഎം സമാന്തര അടുക്കള നടത്തിയത്.  

അഭയത്തിന്റെ പേരില്‍ വാസവന്‍ സമാന്തര പാര്‍ട്ടി പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പാര്‍ട്ടിയില്‍ പോലും അഭിപ്രായമുണ്ട്. കുറവിലങ്ങാട് പഞ്ചായത്തില്‍ സിപിഎമ്മിന്റെ രണ്ട് അടുക്കളയാണ് പ്രവര്‍ത്തിച്ചത്. മണര്‍കാട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയത്തിന്റെ അടുക്കളയിലെ പ്രധാന പ്രവര്‍ത്തകനായിരുന്നു മണര്‍കാട്ടെ രണ്ടാമത്തെ കൊറോണ ബാധിതന്‍. ഇയാളുടെ യാത്രാ വിവരങ്ങള്‍ മറച്ചുവെക്കാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ആദ്യം ശ്രമിച്ചത്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഭാഗീകമായി ഇയാളുടെ യാത്രാവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.  


ഏപ്രില്‍ 19ന് രാവിലെ 9.30 മുതല്‍ സിപിഎം സാമൂഹ്യ അടുക്കളയില്‍ ഇയാള്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള സന്നദ്ധസേവ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതില്‍ സിപിഎം വ്യാപകമായി ഇടപെടുകയും സിപിഎം, ഡിവൈഎഫ്‌ഐക്കാരെ തിരുകി കയറ്റുകയും ചെയ്തു. മണര്‍കാട് പഞ്ചായത്തിലെയും വൈക്കം വെള്ളൂര്‍ പഞ്ചായത്തിലെയും സന്നദ്ധസേവ പ്രവര്‍ത്തക പട്ടികയില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐക്കാര്‍ കൊറോണരോഗ ബാധിതനോട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. മണര്‍കാട് പഞ്ചായത്തില്‍ നൂറിലേറെ ഡിവൈഎഫ്‌ഐ, അഭയം പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.  

ജില്ലയിലെ എല്ലാ പഞ്ചായത്തിലും അഭയത്തിന്റെ പേരില്‍ പൊതുപരിപാടികള്‍ നടന്നു. വാസവനാണ് മുഖ്യാതിഥി. നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്‌ഐക്കാര്‍ പങ്കെടുത്ത ഈ പരിപാടിയില്‍ മാസ്‌കോ, മറ്റ് ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ല. ശവസംസ്‌കാര ചടങ്ങിന് പോലും 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുന്ന പോലീസ് വാസവന്റെ ആള്‍ക്കൂട്ട യോഗത്തെ കണ്ടില്ലെന്നു നടിക്കുന്നു. എന്നാല്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് സമരം ചെയ്ത ബിജെപിക്കെതിരെ പോലീസ് കേസെടുത്തു.  

മെഡിക്കല്‍ കോളേജിലെ നിയന്ത്രണം പൂര്‍ണ്ണമായും വാസവന്റെയും ബന്ധുവായ ഡോക്ടറുടെയും കൈപ്പിടിയിലാണ്. ചങ്ങനാശ്ശേരി പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികള്‍ സമരം സംഘടിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ലാത്ത വാസവനാണ് കാര്യങ്ങള്‍ തീരുമാനിച്ചതും മാദ്ധ്യമങ്ങളെ കണ്ടതും. ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രി തിലോത്തമന്‍ വെറും കാഴ്ചക്കാരനായി മാറിനില്‍ക്കുകയായിരുന്നു. പാര്‍ട്ടിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

  comment

  LATEST NEWS


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി


  ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം


  പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.