26ന് മുട്ടമ്പലത്ത് പഴയ ട്രാക്ക് മാറ്റി പുതിയത് ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും.പത്ത് മണിക്കൂര്‍ നീളുന്ന ജോലിയാണിത്.കോട്ടയം സ്‌റ്റേഷന്‍ മുതല്‍ മുട്ടമ്പലം വരെ രണ്ട് പുതിയ പാതകളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ട്രെയിന്‍ കോട്ടയം അടുക്കുമ്പോഴുളള ആ ഇരുട്ട് യാത്ര ഇനി ഓര്‍മ്മകളില്‍ ലയിച്ചു ചേരും. കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ മുഖമുദ്രയായിരുന്ന തുരങ്കത്തിലൂടെയുളള യാത്ര ഒാര്‍മ്മയാകുന്നു.26ന് വൈകിട്ടോടെ ഇത് വഴിയുളള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തും.അടുത്ത ദിവസം മുതല്‍ പുതിയ ട്രാക്കിലൂടെയാകും ട്രെയിന്‍ സര്‍വീസ് നടത്തുക.65 വര്‍ഷത്തെ തുരങ്ക യാത്രയാണ് വിസ്മൃതിയിലാവുന്നത്.
26ന് മുട്ടമ്പലത്ത് പഴയ ട്രാക്ക് മാറ്റി പുതിയത് ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും.പത്ത് മണിക്കൂര്‍ നീളുന്ന ജോലിയാണിത്.കോട്ടയം സ്‌റ്റേഷന്‍ മുതല്‍ മുട്ടമ്പലം വരെ രണ്ട് പുതിയ പാതകളാണ് നിര്‍മ്മിച്ചിരിക്കുന്നത്.പണി നടക്കുന്നതിനാല്‍ പകല്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഉണ്ടായിരിക്കില്ല.വൈകിട്ടു മുതലുളള സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴുളളത്.
പുതിയ തുരങ്കം നിര്‍മ്മിച്ച് ഇരട്ടപാത ഒരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്.ഇവിടെ മണ്ണിന് ഉറപ്പ് കുറവനായതിനാലാണ് പുറത്ത് രണ്ട് പുതിയ പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്.റബര്‍ബോര്‍ഡിനു സമീപത്തും പ്ലാന്റേഷന്‍ ഭാഗത്തുമായിരുന്നു തുരങ്കം.1957ലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്.അന്ന് റെയില്‍ വേ അസിസ്റ്റന്റ് എഞ്ചിനിയര്‍ ആയിരുന്ന മെട്രോമാന്‍ ഇ.ശ്രീധരനും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.
.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം