സിപിഎം ശക്തികേന്ദ്രമായ മണികണ്ഠവയല്‍ എന്ന സ്ഥലത്ത് യൂത്ത് കോണ്ഗ്രസിന്റെ യൂണിറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ആരോപണം.
കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു. സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്‍റോ ആന്‍റണി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സിപിഎം ശക്തികേന്ദ്രമായ മണികണ്ഠവയല്‍ എന്ന സ്ഥലത്ത് യൂത്ത് കോണ്ഗ്രസിന്റെ യൂണിറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ആരോപണം. സി.പി.എം പഞ്ചായത്തംഗം ബൈജു വിജയന്‍, ബ്രാഞ്ച് സെക്രട്ടറി സുനില്‍, മിജു എന്നിവർ ഉൾപ്പടെ ആറ് പേർക്കെതിരെ കേസെടുത്തെന്നു പോലീസ് അറിയിച്ചു.
ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം