കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പോലീസ് നല്കുന്ന വിവരം. പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുന്‍ എംപാനല്‍ കണ്ടക്ടറായിരുന്നു ഷിബു.
തലയോലപ്പറമ്പ്: കെഎസ്ആര്‍ടിസി മുന്‍ എം പാനല്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് ബ്രഹ്മമംഗലം മൂക്കംതറയില്‍ എം.കെ. ഷിബു (53) വിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പോലീസ് നല്കുന്ന വിവരം.
പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുന്‍ എംപാനല്‍ കണ്ടക്ടറായിരുന്നു ഷിബു. ജോലി നഷ്ടപ്പെട്ട ശേഷം നാട്ടില്‍ ഒരു കട നടത്തിയെങ്കിലും പിന്നീട് അതും നിര്‍ത്തിയിരുന്നു. തലയോലപറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: മഞ്ജു. മക്കള്‍: മീനാക്ഷി, ഗൗരി പ്രിയ (ഇരുവരും ബിരുദ വിദ്യാര്‍ഥിനികള്‍).
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം