ജില്ലയിലെ ആറ് ഡിപ്പോകളില്‍ നിന്നും ഒരു സര്‍വ്വീസും നടത്തിയില്ല. ജോലിക്ക് കയറണമെന്ന സിഐടിയുവിന്റെ അന്ത്യശാസനം തള്ളി സിഐടിയു യൂണിയനില്‍പ്പെട്ട തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. പണിമുടക്ക് ദിവസം ഒരു സര്‍വീസ് പോലും നടത്താനാകാതെ വന്നത് ഇതാദ്യമാണ്.
കോട്ടയം ബസ് സ്‌റ്റേഷന്‍
കോട്ടയം: ശമ്പളം മുടങ്ങിയതിലും മാനേജ്‌മെന്റും സര്‍ക്കാരും വകുപ്പ് മന്ത്രിയും വാക്കുപാലിക്കാത്തതിലും പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി എന്നീ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ഏകദിന പണിമുടക്ക് പൂര്‍ണ്ണം.
ജില്ലയിലെ ആറ് ഡിപ്പോകളില്‍ നിന്നും ഒരു സര്‍വ്വീസും നടത്തിയില്ല. ജോലിക്ക് കയറണമെന്ന സിഐടിയുവിന്റെ അന്ത്യശാസനം തള്ളി സിഐടിയു യൂണിയനില്‍പ്പെട്ട തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. പണിമുടക്ക് ദിവസം ഒരു സര്‍വീസ് പോലും നടത്താനാകാതെ വന്നത് ഇതാദ്യമാണ്.
ജില്ലയില്‍ വിവിധ ഡിപ്പോകളില്‍ 2003 തൊഴിലാളികളാണ് നിലവിലുള്ളത്. 300 ഓളം സര്‍വ്വീസുകളാണ് ജില്ലയില്‍ നടക്കുന്നത്. എല്ലാ ഡിപ്പോകളിലും ബിഎംഎസ് നേതൃത്വം നല്‍കുന്ന കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധപ്രകടനം നടത്തി. എന്തുവന്നാലും സര്‍വീസ് മുടങ്ങാന്‍ അനുവദിക്കില്ലെന്ന കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ പ്രസ്താവനയില്‍ വിശ്വസിച്ച് സ്റ്റാന്റുകളിലെത്തിയ യാത്രക്കാര്‍ വലഞ്ഞു.
പണിമുടക്ക് പൂര്‍ണ്ണമാണന്നും, ബസ്സുകള്‍ സര്‍വീസുകള്‍ നടത്തുകയില്ലന്നും ഉറപ്പായതോടെ യാത്രക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടി.ഇതിനിടയില്‍ കോട്ടയത്ത് റെയില്‍വേ ലൈന്‍ ഇരട്ടപ്പാതയുടെ അവസാനവട്ട നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പട്ട് ട്രെയിന്‍ ഗതാഗതം ഭാഗികമായി നിര്‍ത്തലാക്കിയതും യാത്രക്കാര്‍ക്ക് ഇരട്ടി പ്രഹരമായി. ദീര്‍ഘദൂര യാത്രക്കാരെയാണ് കൂടുതലും വലച്ചത്. ഇന്നലെ ഒട്ടുമിക്ക യാത്രക്കാരുടെയും ആശ്രയം സ്വകാര്യ ബസ്സുകളായിരുന്നു.
പണിമുടക്ക് മൂലം കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് സര്‍വ്വീസുകളൊന്നും നടത്തിയില്ല. 171 ഓളം ജീവനക്കാരുള്ള ഡിപ്പോയില്‍ മൂന്ന് ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.സൂചന പണിമുടക്കില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, ടിഡിഎഫ്, എഫ്എഫ്ജെ തുടങ്ങിയ യൂണിയനുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം റെജിമോന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലാളി സംഘടന നേതാക്കളായ പി. പ്രദീപ് കുമാര്‍, കെ.എസ്. ജയരാജ്, പി.
പി. അന്‍സാരി, ആര്‍. അനില്‍കുമാര്‍, പി. എം.എ. സാജിദ്, പി.എസ്. അജീഷ്‌കുമാര്‍, കെ.റ്റി. ജയപ്രകാശ്, അനീഷ് സോദര്‍, റെജുമോന്‍ ജോസഫ്, ജി. മനോജ്, ആര്‍.സി. സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബിഎംഎസ് നേതൃത്വം നല്‍കുന്ന കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് സനല്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് പോള്‍, വിക്രമന്‍, രാജേഷ്, വിവേക്, ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. എരുമേലി കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ പ്രഖ്യാപിച്ച സമരത്തെത്തുടര്‍ന്ന് ഇന്നലെ എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍ മുഴുവന്‍ സര്‍വീസുകളും മുടങ്ങി. ആകെ 20 സര്‍വീസുകളാണുള്ളത്.
126 ജീവനക്കാരാണ് ഉള്ളത്. ഒരു കണ്ടക്ടര്‍ മാത്രമാണ് ഇന്നലെ ഡ്യൂട്ടിക്ക് ഒപ്പ് വച്ചത്. എന്നാല്‍ ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞില്ല.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്‍കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം