ജില്ലയിലെ ഏഴു ഡിപ്പോകളിലായി 58 ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ബാധിച്ചത്. വൈക്കം ഡിപ്പോയില്‍ 21 പേര്‍ക്കാണ് കൊവിഡ്. 14 കണ്ടക്ടര്‍മാര്‍ക്കും, ഏഴ് ഡ്രൈവര്‍മാര്‍ക്കും രോഗം ബാധിച്ചു.
കോട്ടയം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍വ്വീസുകളും താളംതെറ്റുന്നു. വൈക്കം, പാലാ ഡിപ്പോകളിലാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചത്. ജില്ലയിലെ ഏഴു ഡിപ്പോകളിലായി 58 ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ബാധിച്ചത്. വൈക്കം ഡിപ്പോയില്‍ 21 പേര്‍ക്കാണ് കൊവിഡ്. 14 കണ്ടക്ടര്‍മാര്‍ക്കും, ഏഴ് ഡ്രൈവര്‍മാര്‍ക്കും രോഗം ബാധിച്ചു. ഇതുമൂലം ഏഴ് സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടിവന്നു. പാലാ ഡിപ്പോയിലെ 18 ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡ്രൈവര്‍ - എട്ട്, കണ്ടക്ടര്‍ - എട്ട്, ഓഫീസ് സ്റ്റാഫ് - 2 എന്നിങ്ങനെയാണ് രോഗം ബാധിച്ചത്. ജീവനക്കാരുടെ കുറവ് മൂലം ഏതാനും സര്വ്വസുകളും മുടങ്ങി.
പൊന്‍കുന്നം ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്കാണ് രോഗം. മൂന്ന് ഡ്രൈവര്‍, രണ്ട് കണ്ടക്ടര്‍ എന്നിങ്ങനെയാണ് രോഗം ബാധിച്ചത്. കോട്ടയം ഡിപ്പോയില്‍ എട്ട് പേര്‍ക്കാണ് കൊവിഡ്. ഡ്രൈവര്‍ - 1, കണ്ടക്ടര്‍ - 4, ഇന്‍സ്പെക്ടര്‍മാര്‍ - 2, സ്റ്റേഷന് മാസ്റ്റര്‍ - 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവര്‍. ഈരാറ്റുപേട്ട ഡിപ്പോയിലെ ആറ് ജീവനക്കാര്‍ക്ക് രോഗം ബാധിച്ചു.
ചങ്ങനാശ്ശേരി, എരുമേലി ഡിപ്പോകളിലെ ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. എരുമേലി ഡിപ്പോയിലെ 50 ഓളം ജിവനക്കാര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 30 പേര്‍ക്ക് പരിശോധന നടത്തി. ഇവരുടെ പരിശോധനാ ഫലം അടുത്ത ദിവസമേ അറിയാന്‍ കഴിയൂ.
ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍
കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം