യാത്രക്ക് തടസ്സമായി നടപ്പാതയിലേക്ക് മൂന്ന് തെങ്ങുകള്‍ ചാഞ്ഞ് നില്ക്കുന്നതും ഹൗസ് ബോട്ടുകള്‍ ബന്ധിക്കുന്ന വടങ്ങള്‍ വഴി വിലങ്ങി കിടക്കുന്നതും യാത്ര ഇരട്ടി ദുരിതവും അപകടക്കെണിയുമാക്കിയിട്ടുണ്ട്.
കുമരകം മുഹമ്മ യാത്രാ ബോട്ടിലേക്ക് എത്തിച്ചേരാനുള്ള അപകടങ്ങള്‍ നിറഞ്ഞ നടപ്പാത
കുമരകം: ജെട്ടി തോട്ടില്‍ പോള നിറഞ്ഞതോടെ കുമരകം മുഹമ്മ ബോട്ട് സര്‍വീസ് കുമരകം ജെട്ടിയിലെത്താതെ കായല്‍ തീരത്തുള്ള കുരിശടിയില്‍ അവസാനിപ്പിക്കുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി.
ജെട്ടി യില്‍ നിന്നും ഒരു കിലോമീറ്ററിലധികം ദൂരെയുളള കുരിശടിയിലെത്താന് യാത്രകാര്‍ക്ക് ദുരിതമാകുന്നത് നടപ്പാതയിലൂടെയുള്ള യാത്രയാണ്. 10 വര്‍ഷം മുമ്പു നിര്‍മ്മിച്ച മൂന്നടി വീതിയുള്ള നടപ്പാതയില്‍ യാത്രക്കാര്‍ക്ക് സുരക്ഷക്കായി ഒരുക്കിയ വേലി പൂര്‍ണ്ണമായും തകര്‍ന്നു. ടൈലുകള്‍ പലതും ഇളകിയ നിലയിലാണ്. യാത്രക്ക് തടസ്സമായി നടപ്പാതയിലേക്ക് മൂന്ന് തെങ്ങുകള്‍ ചാഞ്ഞ് നില്ക്കുന്നതും ഹൗസ് ബോട്ടുകള്‍ ബന്ധിക്കുന്ന വടങ്ങള്‍ വഴി വിലങ്ങി കിടക്കുന്നതും യാത്ര ഇരട്ടി ദുരിതവും അപകടക്കെണിയുമാക്കിയിട്ടുണ്ട്. ഈ റൂട്ടിലെ നല്ല പങ്ക് യാത്രക്കാരും ഇരുചക്രവാഹനങ്ങളുമായി ആണ് ബോട്ടില്‍ യാത്ര ചെയ്യാനെത്തുന്നത്.
ഇവിടെയുള്ള ജലഗതാഗത വകുപ്പിന്റെ രണ്ട് ബോട്ടുകളിലും ഇരു ചക്രവാഹനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നവയാണ്. ഇതില്‍ നിന്ന് ജലഗതാഗത വകുപ്പിന് നല്ല വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോട്ട് എത്തുന്ന കുരിശടിയുടെ ഭാഗത്തു എത്തിച്ചേരണമെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് വഴിയില്ല. സൗകര്യവ്യക്തിയുടെ പുരയിടത്തില്‍ പൊളിഞ്ഞു കിടക്കുന്ന വേലിക്കിടയിലൂടെ വേണം വാഹനങ്ങള്‍ക്ക് നടപ്പാതയിലേക്ക് പ്രവേശിക്കാന്‍. ഇത് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതിനും പലപ്പോഴും കാരണമാകുന്നുണ്ട്. ബോട്ട് ജെട്ടി-കായല്‍ റോഡിലും നടപ്പാതയിലും വഴി വിളക്കുകള്‍ ഇല്ലാത്തതും അവസാന രണ്ട് ട്രിപ്പുകളില്‍ യാത്ര ചെയ്യാന്‍ എത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്
ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്സണലിന് തിരിച്ചടി
ഈ യുവാവ് ശ്രീകൃഷ്ണന് തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്
കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്
അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനായി ചെലവഴിക്കാന്‍ കഴിയില്ല; വരവും ചെലവുമെല്ലാം നോക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍
കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം